Politics | കോൺഗ്രസ് വിട്ടാൽ ശശി തരൂർ അനാഥമാകില്ലെന്ന് തോമസ് ഐസക്ക്

● 'ഇത്രയും കാലം ശശി തരൂർ കോൺഗ്രസിൽ തുടർന്നത് തന്നെ അത്ഭുതം'
● 'തരൂരിനെ സിപിഎമ്മിലേക്ക് സ്വീകരിക്കുന്നതിൻ തടസമില്ല'
● 'കോൺഗ്രസിൽ നിന്നും പലരെയും സിപിഎം സ്വീകരിച്ചിട്ടുണ്ട്'
കണ്ണൂർ: (KasargodVartha) തിരുവനന്തപുരം എംപി ശശി തരൂർ വിഷയത്തിൽ പ്രതികരണവുമായി സിപിഎം നേതാക്കൾ. കോൺഗ്രസ് വിട്ടാൽ ശശി തരൂർ അനാഥമാകില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്ക് പറഞ്ഞു. കണ്ണൂർ നായനാർ അക്കാദമിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്രയും കാലം ശശി തരൂർ കോൺഗ്രസിൽ തുടർന്നത് തന്നെ അത്ഭുതമാണ്. തരൂർ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയാൻ സി.പി.എമ്മിലേക്ക് സ്വീകരിക്കുന്നതിൻ തടസമില്ല. കോൺഗ്രസിൽ നിന്നും പലരെയും സി.പി.എം സ്വീകരിച്ചിട്ടുണ്ടെന്നും ഇതിൽ അത്ഭുതമില്ലെന്നും തോമസ് ഐസക്ക് മാധ്യമങ്ങളോട് പ്രതികരിച്ചു.
പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികൾ ഉണ്ടെന്നായിരുന്നു ശശി തരൂർ ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. പരിശ്രമിച്ചില്ലെങ്കിൽ കോൺഗ്രസിന് കേരളത്തിൽ മൂന്നാമത്തെ തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടിവരും. കേരളത്തിൽ കോൺഗ്രസിന് മികച്ച നേതൃത്വം ഇല്ല എന്ന് പ്രവർത്തകർക്ക് ആശങ്കയുണ്ടെന്നും ശശി തരൂർ തുറന്നടിച്ചിരുന്നു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Thomas Isaac says Shashi Tharoor will not be orphaned if he leaves Congress, emphasizing that CPI(M) has welcomed many from Congress before.
#ShashiTharoor #ThomasIsaac #Politics #CPI #Congress #Kerala