city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയമസഭാ തെരെഞ്ഞടുപ്പിൽ കേരളത്തിൽ യു ഡി എഫ് തരംഗം ഉണ്ടാകും; കൊല്ലൂർ ദർശനത്തിനിടയിൽ ആരെയും കണ്ടിട്ടില്ല: ചെന്നിത്തല

കാസർകോട്: (www.kasargodvartha.com 31.01.2021) നിയമസഭാ തെരെഞ്ഞടുപ്പിൽ കേരളത്തിൽ യു ഡി എഫ് തരംഗം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കുമ്പളയിൽ നിന്നും ആരംഭിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്കെത്തി മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റുകൾ ആവശ്യപ്പെട്ടിട്ടില്ലെന്നും നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കണം എന്നത് നിർദേശം മാത്രമാണെന്നും ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടന്നിട്ടില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി ചെന്നിത്തല പറഞ്ഞു. യാത്രയുടെ തലേന്ന് കൊല്ലൂരിൽ ദർശനം നടത്തിയ വേളയിൽ തന്നെ വിവാദ വനിത കൊല്ലൂരിലെത്തിയതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് താൻ ആരെയും കണ്ടിട്ടില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്.

                                                                         
നിയമസഭാ തെരെഞ്ഞടുപ്പിൽ കേരളത്തിൽ യു ഡി എഫ് തരംഗം ഉണ്ടാകും; കൊല്ലൂർ ദർശനത്തിനിടയിൽ ആരെയും കണ്ടിട്ടില്ല: ചെന്നിത്തല

കേരളത്തിന്റെ മുഖ്യമന്ത്രി ആരാകണം എന്ന കാര്യം പാർടി ഹൈകമാൻഡ് തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും നേമത്ത് ഇത്തവണ മികച്ച സ്ഥാനാർഥിയെയായിരിക്കും യുഡിഎഫ് നിർത്തുകയെന്നും അത് ആരായിരിക്കുമെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ല. സീറ്റ് വിഭജനം സംബന്ധിച്ച എല്ലാ കാര്യങ്ങളും യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുകയാണ് ചെയ്യുക സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ ഒരു പ്രശ്നവും ഉണ്ടാകില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

സമ്പൽ സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ കേരളമെന്ന മുദ്രാവാക്യം ഉയർത്തിയാണ് യാത്ര സംഘടിപ്പിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

Keywords:  Kerala, News, Kasaragod, Ramesh-Chennithala, Visit, Woman, Top-Headlines, Politics, There will be a wave of UDF in Kerala in the Assembly elections; I have not seen anyone during the Kollur Darshan: Chennithala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia