സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയിട്ടില്ല; തനിക്കെതിരെ നീങ്ങിയത് ജില്ലയിലെ പ്രമുഖ നേതാവ്; അച്ചടക്കമുള്ള പ്രവര്‍ത്തകനായി തുടരും; കെ എസ് യു പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട നോയല്‍ ടോമിന്‍ ജോസഫിന്റെ പ്രതികരണം
Dec 17, 2019, 18:32 IST
കാസര്‍കോട്: (www.kasargodvartha.com 17.12.2019) സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയിട്ടില്ലെന്നും തനിക്കെതിരെ നീങ്ങിയത് ജില്ലയിലെ പ്രമുഖ നേതാവാണെന്നും കെഎസ്‌യു പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട നോയല്‍ ടോമിന്‍ ജോസഫ്. അച്ചടക്കമുള്ള പ്രവര്‍ത്തകനായി തുടരുമെന്നും നോയല്‍ പ്രതികരിച്ചു. പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട കാര്യം വാട്‌സ് ആപ്പ് സന്ദേശം വഴിയാണ് അറിഞ്ഞത്. എന്നാല്‍ ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അഞ്ചുമാസം മുമ്പ് നടന്ന സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തിരുന്നില്ല. അസുഖബാധിതനായത് കൊണ്ടാണ് പങ്കെടുക്കാതിരുന്നത്. അതിന് ശേഷം നടന്ന സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാതിരുന്നത് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത് കൊണ്ടാണ്.
ഇക്കാര്യങ്ങള്‍ അതാത് സമയങ്ങളില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെ കൃത്യമായി അറിയിച്ചിരുന്നതായും സംഘടനയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നതായും നോയല്‍ പറഞ്ഞു. നവംബര്‍ 26ന് ഭരണഘടനാ ദിനത്തില്‍ കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്ന ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസിനെ തടയാന്‍ നേതൃത്വം നല്‍കിയത് ജില്ലാ പ്രസിഡന്റെന്ന നിലയില്‍ താനാണെന്നും സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തി എന്ന ആരോപണം ശരിയല്ലെന്നും നോയല്‍ അറിയിച്ചു.
തനിക്കെതിരെ ഉന്നയിച്ച അതേ ആരോപണം നേരിടുന്ന മറ്റു ജില്ലകളിലുള്ളവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ല. സംഘടനാ പ്രവര്‍ത്തനം നടത്തുന്നില്ല എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. യൂണിറ്റ് പരിപാടികള്‍ യഥേഷ്ടം നടത്തുന്നു. യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കുന്നു. അതുകൊണ്ടു തന്നെ തനിക്കെതിരായ നടപടി വ്യക്തി വൈരാഗ്യം മൂലമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ജില്ലയിലെ പ്രമുഖ നേതാവെണെന്നും നോയല്‍ ടോമിന്‍ ജോസഫ് കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു.
ജില്ലയിലെ കെ എസ് യുവിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ പ്രസിഡന്റ് മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് വൈസ് പ്രസിഡന്റുമാരും സ്ഥലത്തില്ല. ഒരാള്‍ ഷൊര്‍ണൂര്‍ ലോകോളജില്‍ പഠിക്കുകയാണ്. മറ്റൊരാള്‍ രണ്ടു വര്‍ഷമായി ജോലി ആവശ്യത്തിനായി ബംഗളൂരുവിലാണ്. ഇക്കാര്യങ്ങള്‍ സംഘടനാ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. പകരം തനിക്കെതിരെ നടപടി സ്വീകരിക്കുകയാണ് ഉണ്ടായത്. ജില്ലക്കകത്തു തന്നെയുള്ള ഒരു നേതാവ് തനിക്കെതിരെ കരുക്കള്‍ നീക്കിയതായും അതിപ്പോഴാണ് വിജയിച്ചതെന്നും നോയല്‍ പറഞ്ഞു.
സംഘടനാ പ്രവര്‍ത്തനത്തില്‍ വീഴ്ച വരുത്തിയതിന് കെ എസ് യു ജനറല്‍ സെക്രട്ടറി സുബിന്‍ മാത്യു നേരത്തെ നോയലിന് ഷോക്കോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നോയല്‍ കൃത്യമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനത്തുനിന്നും നോയലിനെ നീക്കിയത്. പകരം ആര്‍ക്കും ജില്ലാ പ്രസിഡന്റ് ചുമതല നല്‍കിയിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: news, Kerala, kasaragod, KSU, Politics, State- Committee, Top-Headlines, Noyal Tomin Joseph, Dcc, There was no lapse in organizational work; District Leader moved against me; Noyal Responds