കുമ്പള പഞ്ചായത്തിൽ സിപിഎം - ബിജെപി ധാരണക്ക് ശേഷം രണ്ട് പ്രധാന കേസുകൾ ഒത്തുതീർപ്പാക്കിയെന്ന് യൂത് ലീഗ്
Mar 9, 2021, 21:47 IST
കുമ്പള: (www.kasargodvartha.com 09.03.2021) പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സിപിഎം - ബിജെപി ധാരണയ്ക്കു ശേഷം രണ്ട് പ്രധാനപ്പെട്ട കേസുകൾ ഒത്തുതീർപ്പാക്കുന്നതിലും ധാരണയുണ്ടായതായി മുസ്ലിം യൂത് ലീഗ് ജില്ലാ ട്രഷറർ യൂസുഫ് ഉളുവാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ഹൈകോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് ഒത്തു തീർപ്പ് ധാരണയുണ്ടായിരിക്കുന്നത്. രക്തസാക്ഷികളുടെ പേരിൽ ഇരുകൂട്ടരും വർഷാവർഷം ബലിദാന ദിനങ്ങളും രക്തസാക്ഷിത്വ ദിനങ്ങളും ആചരിച്ചു വരുന്നത് രാഷ്ട്രീയ ലാഭത്തിനും അണികളെ കൂടെ നിർത്തുന്നതിനും വേണ്ടി മാത്രമാണ്. രക്തസാക്ഷികളുടെ കുടുംബം കേസുകളുടെ നിലവിലെ സ്ഥിതിയെ കുറിച്ച് അന്വേഷിക്കാൻ തയ്യാറാവണമെന്നും യൂസുഫ് ആവശ്യപ്പെട്ടു.

സി പി എം - ബി ജെ പി സംഘട്ടനങ്ങളും കൊലപാതകങ്ങളും നടത്തി നിരവധി ജീവൻ പൊലിയുകയും പരസ്പരം പോർവിളിക്കുകയും ചെയ്യുന്ന കുമ്പളയിൽ തന്നെ ഇത്തരമൊരു ധാരണയെന്നതാണ് ഏവരേയും അത്ഭുതപ്പെടുത്തുന്നത്. മുൻപ് കുമ്പള പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച നടന്നതും മറ്റും ഭാസ്ക്കര കുമ്പളയുടെ കൊലപാതകത്തിൽ ആരോപണ വിധേയനായ വ്യക്തിയുടെ വീട്ടിൽ വച്ചാണ്.
അതിനു ശേഷം ഇതേ വ്യക്തിയുടെ വീട്ടിൽ തന്നെയാണ് കേസ് ഒത്തുതീർപ്പാക്കാനുള്ള ധാരണയും ഉണ്ടായത്. സിപിഎം ഏരിയാ സെക്രടറി സി എ സുബൈർ, ബിജെപി സംസ്ഥാന കമിറ്റി അംഗം സുരേഷ് കുമാർ ഷെട്ടി എന്നിവർ ചേർന്നാണ് രണ്ട് ധാരണ ചർചകൾക്കും നേതൃത്വം നൽകിയത്.
സിപിഎം - ബിജെപി ജില്ലാ നേതൃത്വത്തിൻ്റെ അറിവോടെയാണ് കുമ്പളയിലെ പരസ്പര ധാരണ തുടരുന്നത്. കുമ്പള പഞ്ചായത്തു ഭരണത്തിൽ ഇടപെടുന്നതിനായി ബിജെപി - സിപിഎം കോർ കമിറ്റി രഹസ്യ താവളത്തിൽ മാസാമാസം യോഗം ചേരുന്നതായും യൂസുഫ് ഉളുവാർ ആരോപിച്ചു.
കുമ്പളയിലെ ഈ ധാരണ മണ്ഡലത്തിലുടനീളം വ്യാപിപ്പിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലും വോട് കച്ചവടം നടത്തി പരസ്പരം സഹായിക്കാനാണ് സിപിഎം - ബിജെപി നീക്കമെന്നും അദ്ദേഹം ആരോപിച്ചു.

Keywords: Kerala, News, Kasaragod, Politics, Political party, Youth League, BJP, CPM, Press meet, Kumbala, Panchayath, The Youth League has said that two important cases have been settled in Kumbala panchayath after the CPM-BJP agreement.
< !- START disable copy paste -->