city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കഥാപാത്രങ്ങള്‍ക്ക് പേരിടാന്‍പോലും എഴുത്തുകാര്‍ ഭയക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് വൈശാഖന്‍

കാസര്‍കോട്: (www.kasargodvartha.com 11.02.2017) കഥാപാത്രങ്ങള്‍ക്ക് പേരിടാന്‍പോലും എഴുത്തുകാര്‍ ഭയക്കുന്നുവെന്ന് വൈശാഖന്‍. തങ്ങളുടെ കഥാപാത്രങ്ങള്‍ക്ക് പോലും പേരിടാന്‍ എഴുത്തുകാര്‍ ഭയക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. കേരളാ സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് നടന്നുവരുന്ന ദക്ഷിണേന്ത്യന്‍ സാംസ്‌കാരികോത്സവത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ 'വായനയുടെ രാഷ്ട്രീയം' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഥാപാത്രങ്ങള്‍ക്ക് പേരിടാന്‍പോലും എഴുത്തുകാര്‍ ഭയക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് വൈശാഖന്‍


വൈക്കം മുഹമ്മദ് ബഷീര്‍ പ്രേമലേഖനത്തില്‍ ആകാശ് മിഠായി എന്ന് പേരിട്ടത് ഇന്നിലേക്കുള്ള ഒരു സൂചനയാണ്. സര്‍ഗ്ഗാത്മകതയില്ലാത്ത സമൂഹത്തിന്റെ ഭാവി അടിമത്തമാണ്. രാഷ്ട്രീയ ബോധവും സര്‍ഗ്ഗാത്മകതയുമില്ലാത്ത സമൂഹം നാളെ അടിമചന്തയിലേക്ക് നമ്മെ വില്ക്കും. രണ്ടുതരം വായനയാണുള്ളത്. ജീവനുള്ളതും ഇല്ലാത്തതും. ജീവനുള്ള വായനക്കാര്‍ സഹജീവികളോട് വായനയുടെ രാഷ്ട്രീയം പ്രകടിപ്പിക്കും. മരിച്ച വായനക്കാര്‍ വായനയ്ക്ക് ശേഷം പുസ്തകം മടക്കി വെക്കുന്നവരാണെന്നും വൈശാഖന്‍ വ്യക്തമാക്കി.

പി കരുണാകരന്‍ എംപി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ്, റഹ് മത്ത് തരീക്കരെ, ഡോ. എ എം ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. രവീന്ദ്രന്‍ കൊടക്കാട് സ്വാഗതവും ടി എ ഷാഫി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉസ്താദ് ഹസന്‍ ഭായിയുടെ ഷെഹനായ് വാദനവും നടന്നു.

സമാപന സമ്മേളനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം മുന്‍ എംഎല്‍എ ഉണ്ണികൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്തു. വാസു ചോറോട് അധ്യക്ഷത വഹിച്ചു. കാസര്‍കോട് നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുര്‍ റഹ് മാന്‍, കര്‍ണാടക നാടക അക്കാദമി അംഗം ഉമേഷ് സാലിയന്‍, സംഘാടക സമിതി കണ്‍വീനര്‍ ടി കെ രാജന്‍, പ്രസ്‌ക്ലബ് സെക്രട്ടറി രവീന്ദ്രന്‍ രാവണേശ്വരം, സി എല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.

വിനേദ് കുമാര്‍ പെരുമ്പള സ്വാഗതവും എ കെ ശശിധരന്‍ നന്ദിയും പറഞ്ഞു.

Keywords: Kasargod, Kerala, Writer, Seminar, Politics, Festival, Programme, Kerala State Library Council, Cultural Fest, Politics of reading, Vaishakhan, The writers of the era fears to name the characters; Vaishakhan

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia