കേന്ദ്ര സര്‍വകലാശാലയില്‍ സംഘപരിവാര്‍ ബന്ധമുള്ള നേതാവിന്റെ അനധികൃത കാലയളവ് ശരിയാക്കി നല്‍കിയത് ഇടതു സര്‍ക്കാര്‍?
Dec 21, 2017, 18:29 IST
കാസര്‍കോട്: (www.kasargodvartha.com 21.12.2017) കേന്ദ്ര സര്‍വകലാശാലയില്‍ സംഘപരിവാര്‍ ബന്ധമുള്ള നേതാവിന്റെ അനധികൃത സേവനകാലയളവ് ക്രമവല്‍ക്കരിച്ചത് ഇടതു സര്‍ക്കാര്‍ എന്ന് ആരോപണം. കേന്ദ്ര സര്‍വകലാശാലയില്‍ ഭാരതീയ വിചാര കേന്ദ്രം മുന്‍ വൈസ് പ്രസിഡണ്ടായിരുന്ന ഈ അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ എസ്എഫ്‌ഐയും മറ്റു ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും ശക്തമായ സമരവും കടുത്ത നിലപാടും എടുത്തു കൊണ്ടിരിക്കേയാണ് ഈ അസോസിയേറ്റ് പ്രൊഫസര്‍ക്ക് അനധികൃത കാലയളവ് ശരിയാക്കി നല്‍കിയത്.
2017 മെയ് 25നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇദ്ദേഹത്തിന്റെ അനധികൃത കാലാവധി ശരിയാക്കി നല്‍കിയത്. കൊല്ലം എസ് എന്‍ കോളജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേറ്റ് പ്രൊഫസറായിരുന്ന ആര്‍എസ്എസ് നേതാവ് 2014 ആഗസ്റ്റ് എട്ടിനാണ് കേന്ദ്ര സര്‍വകലാശാലയില്‍ ഡെപ്യൂേട്ടഷനില്‍ എത്തുന്നത്. തുടര്‍ന്ന് കാസര്‍കോട് ക്യാമ്പസിലെ ഇന്റര്‍ നാഷണന്‍ റിലേഷന്‍സ് വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായി കയറുകയും ചെയ്തു. 2015 ആഗസ്റ്റില്‍ ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞിട്ടും എസ് എന്‍ കോളജിലേക്ക് തിരികെ പോയില്ല. കേന്ദ്ര സര്‍ക്കാറിന്റെ ബലത്തില്‍ കേന്ദ്ര സര്‍വകലാശാലയില്‍ അനധികൃതമായി തുടരുകയായിരുന്നു.
ഇക്കാലയളവില്‍ ശമ്പളവും കൈപറ്റിയിട്ടുണ്ട്. 2015 ആഗസ്റ്റ് എട്ടുമുതല്‍ നവംബര്‍ ആറുവരെ നാലു മാസക്കാലമാണ് കേന്ദ്ര സര്‍വകലാശാലയില്‍ തുടര്‍ന്നത്. ഈസമയത്ത് നാലു മാസത്തെ അനധികൃത കാലാവധി ശരിയാക്കി നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പിന് അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അത് നിരസിക്കുകയായിരുന്നു. 2016 മെയ് 25ന് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 2017 ജൂണ്‍ 14 നു ഇദ്ദേഹം വീണ്ടും തന്റെ കാലാവധി ശരിയാക്കി നല്‍കാന്‍ അപേക്ഷ നല്‍കി. ഈ അപേക്ഷ പരിഗണിച്ച വിദ്യാഭ്യാസ വകുപ്പ് മറ്റൊന്നും ആലോചിക്കാതെ കാലാവധി ശരിയാക്കി നല്‍കുകയായിരുന്നു. ആര്‍എസ്എസ് നേതാക്കളെ പങ്കെടുപ്പിച്ച് രക്ഷാ ബന്ധന്‍ സംഘടപിപ്പിച്ചും കാമ്പസില്‍ തീവ്രവാദ സംഘടനകള്‍ ഉണ്ടെന്ന് കാണിച്ച് കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തയാള്‍ക്കാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇളവ് നല്‍കിയത്.
കേന്ദ്ര സര്‍വകലാശാലയില്‍ സംഘപരിവാര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതും ഇദേഹമായിരുന്നു. ഡെപ്യൂട്ടേഷന്‍ കാലാവധിക്കു ശേഷം 2015 നവംബര്‍ ഒമ്പതിനാണ് അദ്ദേഹം കേന്ദ്ര സര്‍വകലാശാലയില്‍ സ്ഥിര നിയമനത്തിന് എസ് എന്‍ കോളജില്‍ നിന്ന് വിടുതല്‍ നേടിയത്. പത്തിന് കേന്ദ്ര സര്‍വകലാശാലയില്‍ ചേര്‍ന്നില്ല. 11ന് ചേര്‍ന്നു. സ്ഥിരനിയമനം നേടിയ അദ്ദേഹത്തിന് സര്‍വീസ് ബ്രേക്ക് ഉള്ളതായി ആഭ്യന്തര ഓഡിറ്റില്‍ കണ്ടെത്തിയിട്ടുണ്ട്. അനധികൃത കാലാവധി ശരിയാക്കി നല്‍കിയത് തെറ്റെന്നാണ് ഓഡിറ്റില്‍ പറയുന്നത്. ശമ്പളയിനത്തില്‍ ഈ അനധികൃത കാലാവധിക്കിടയില്‍ അദ്ദേഹം ആറുലക്ഷം രൂപ കൈപറ്റിയിട്ടുണ്ട്. അത് തിരിച്ചുപിടിക്കാനും ഓഡിറ്റില്‍ നിര്‍ദ്ദേശമുണ്ട്.
ഇദ്ദേഹം ഡെപ്യൂട്ടേഷനില്‍ എത്തുന്നതിന് ഒരു വര്‍ഷം മുമ്പ് സ്ഥിര നിയമനത്തിനുള്ള അപേക്ഷ 2013 ല്‍ ക്ഷണിച്ചിരുന്നു. വിജഞാപനത്തില്‍ പറയുന്ന അഭികാമ്യ യോഗ്യത ഇല്ലാത്തതിനാല്‍ ഈ അസോസിയേറ്റ് പ്രൊഫസര്‍ അപേക്ഷിച്ചിരുന്നില്ല. ഡെപ്യൂേട്ടഷനില്‍ കേന്ദ്ര സര്‍വ്വകലാശാലയില്‍ കയറിയ അദ്ദേഹം രാഷ്ട്രീയ സ്വാധീനത്താല്‍ അധിക യോഗ്യതയുള്ള വിജ്ഞാപനം റദ്ദുചെയ്തു. പിന്നെ അദ്ദേഹം തന്നെ കണ്‍വീനറായി പുനര്‍ വിജ്ഞാപന സമിതി ഉണ്ടാക്കുകയും അദ്ദേഹത്തിന് അപേക്ഷിക്കാവുന്ന വിധത്തില്‍ വിജ്ഞാപനമിറക്കി സ്ഥിരനിയമനത്തിന് അപേക്ഷ നല്‍കുകയുമായിരുന്നുവെന്നാണ് ആരോപണം.
പല ബിജെപി അനുഭാവികളും കേന്ദ്ര സര്‍വകലാശാലയില്‍ ജോലിക്ക് കയറുന്നത് ഇങ്ങിനെയാണത്രേ. എന്തായാലും വിദ്യാഭ്യാസ വകുപ്പ് അനധികൃത കാലയളവ് ശരിയാക്കി നല്‍കിയതോടെ കോളജിലെ എസ്എഫ്‌ഐ അടക്കമുള്ള വിപ്ലവ സംഘടനകളോട് ഇടതുപക്ഷ സര്‍ക്കാര്‍ കടുത്ത വഞ്ചനയാണ് കാണിച്ചതെന്ന് കേന്ദ്ര സര്‍വകലാശാലയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Keywords: Kerala, kasaragod, news, Education, Politics, BJP, RSS, CPM, LDF, Top-Headlines, The unlawful period of the Sangh Parivar leader; Allegation against LDF government?