വനംകൊള്ളയിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജൂൺ 24 ന് സർകാർ ഓഫീസുകൾക്ക് മുമ്പിൽ യുഡിഎഫ് ധർണ നടത്തും
Jun 20, 2021, 11:37 IST
കാസർകോട്: (www.kasargodvartha.com 20.06.2021) വനംകൊള്ളയിൽ ഹൈകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണമോ, ജുഡീഷ്യൽ അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് യു ഡി എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിൻ്റെ ഭാഗമായി ജില്ലയിലെ പഞ്ചായത്ത്, മുൻസിപൽ കേന്ദ്രങ്ങളിൽ ജൂൺ 24ന് 11 മണി മുതൽ ഒരു മണി വരെ പ്രതിഷേധ ധർണ നടത്തും.
കോവിഡ് പ്രോടോകോൾ പാലിച്ച് സർകാർ ഓഫീസുകൾക്ക് മുമ്പിൽ നടത്തുന്ന സമരം വിജയിപ്പിക്കണമെന്ന് ചെയർമാൻ സി ടി അഹ്‌മദ് അലി, ജനറൽ കൺവീനർ എ ഗോവിന്ദൻ നായർ എന്നിവർ അഭ്യർഥിച്ചു. സി പി എമും സിപിഐയും വനം മാഫിയയും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് കേരളം കണ്ട സമീപകാലത്തെ ഏറ്റവും വലീയ കൊള്ളക്ക് നേതൃത്വം നൽകിയതെന്ന് നേതാക്കൾ ആരോപിച്ചു.
Keywords: Kerala, News, Kasaragod, UDF, Protest, Politics, Investigation, Dharna, C.T Ahmmed Ali, Forest, The UDF will hold a dharna in front of government offices on June 24 demanding an inquiry into the forest looting.