city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോണിക്ക് വോട് ചെയ്താല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് പറഞ്ഞ് സമുദായത്തെ പറ്റിക്കാന്‍ ഇനിയാവില്ലെന്ന് ശമീർ പയ്യനങ്ങാടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.01.2021) കോണിക്ക് വോട്
ചെയ്താൽ സ്വർഗ്ഗം കിട്ടുമെന്ന് പറഞ്ഞ് സമുദായത്തെ പറ്റിക്കാൻ ഇനിയാവില്ലെന്നും ലീഗിൻ്റെ പേരിൽ നിന്നും മുസ്ലിം എന്ന നാമം എടുത്തുകളയണമെന്നും നാഷണൽ യൂത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് അഡ്വക്കറ്റ് ശമീർ പയ്യനങ്ങാടി പറഞ്ഞു. സമസ്ത വൈസ് പ്രസിഡൻ്റും, നിരവധി മുസ്ലിം ജമാഅത്തുകളുടെ ഖാളിയുമായ പാണക്കാട് ഹൈദരലി തങ്ങൾ, ക്വട്ടേഷൻ ടീമായി പ്രവർത്തിക്കുന്ന മുസ്ലീ ലീഗിൻ്റെ പ്രസിഡൻ്റ് സ്ഥാനത്തും, സമുദായ നേതൃസ്ഥാനത്തും ഒരേ സമയത്ത് തന്നെ തുടരുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുൻസിപൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ ഇടത് മുന്നണി പ്രതിനിധികൾക്ക് പടന്നക്കാട് ശാഖാ ഐഎൻഎൽ കമ്മിറ്റി നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണിക്ക് വോട് ചെയ്താല്‍ സ്വര്‍ഗ്ഗം കിട്ടുമെന്ന് പറഞ്ഞ് സമുദായത്തെ പറ്റിക്കാന്‍ ഇനിയാവില്ലെന്ന് ശമീർ പയ്യനങ്ങാടി

തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്നും വിജയിച്ച ഇടത് ജനപ്രതിനിധികൾക്ക് ഐഎൻഎൽ പടന്നക്കാട് ശാഖ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗം ഐഎൻഎൽ കാസർകോട് ജില്ലാ പ്രസിഡന്റ് മൊയ്‌ദീൻ കുഞ്ഞി കളനാട് ഉദ്‌ഘാടനം ചെയ്തു. എൻ എൽ ജില്ല സെക്രടറി റിയാസ് അമലടുക്കവും മുഖ്യ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്‌സൺ സുജാത, വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, വി വി രമേശൻ, പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്നിൻ വഹാബ്, അസീസ് കടപ്പുറം, ഹംസ മാസ്റ്റർ, സി എം എ ജലീൽ, എൽ സുലൈഖ, ജമീല ടീച്ചർ, ഹസീന ടീച്ചർ, അഡ്വ. ശെയ്ഖ് ഹനീഫ്, ഹനീഫ് പി എച്, ഹനീഫ് കടപ്പുറം, എം എ ശഫീഖ് കൊവ്വൽ പള്ളി, സി എച് ഹസൈനാർ, തറവാട് അബ്ദുർ റഹ് മാൻ, കരീം പടന്നക്കാട് തുടങ്ങിയവർ സംബന്ധിച്ചു . ശാനി പടന്നക്കാട് സ്വാഗതവും, ശറഫുദ്ദീൻ പടന്നക്കാട് നന്ദിയും പറഞ്ഞു.

Keywords:  Kerala, News, Kasaragod, Muslim-league, Youth League, Politics, Shihab thangal, The name 'Muslim' should be removed from the name of the League: Advocate Shameer Payyanangadi.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia