city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'10-ാം ക്ലാസ് പാസായവർക്ക് തുടർ പഠനത്തിന് അവസരം വേണം'; മലബാറിനോട് വിദ്യാദ്യാസ വിവേചനമെന്ന് മുസ്ലിം ലീഗ്; കലക്ടറേറ്റിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

കാസർകോട്: (www.kasargodvartha.com) ജില്ലയിൽ 10-ാം ക്ലാസ് പഠനം പൂർത്തിയാക്കിയ എല്ലാ വിദ്യാർഥികൾക്കും തുടർ പഠനത്തിന് അവസരം നൽകണമെന്നും അതിനായി പുതിയ പ്ലസ് ടു ബാചുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ജില്ലാ കമിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ 99.82 ശതമാനം വിജയം ഉണ്ടാവുകയും ആയിരക്കണക്കിന് വിദ്യാർഥികൾ ഉപരി പഠനത്തിന് അർഹത നേടുകയും ചെയ്തെങ്കിലും തുടർ പഠനത്തിന് അവസരമില്ലാതെ വിദ്യാർഥികളും രക്ഷിതാക്കളും നെട്ടോട്ടമോടുകയാണെന്ന് നേതാക്കൾ പറഞ്ഞു.

'10-ാം ക്ലാസ് പാസായവർക്ക് തുടർ പഠനത്തിന് അവസരം വേണം'; മലബാറിനോട് വിദ്യാദ്യാസ വിവേചനമെന്ന് മുസ്ലിം ലീഗ്; കലക്ടറേറ്റിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു

എസ്എസ്എൽസി പാസായി ഉപരിപഠനത്തിന് അവസരമില്ലാതെ മലബാറിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾ പുറത്ത് നിൽക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന കമിറ്റിയുടെ തീരുമാന പ്രകാരം മലബാറിലെ ജില്ലാ കലക്ട്രേറ്റുകൾക്ക് മുമ്പിൽ മുസ്ലിം ലീഗ് സമരം സംഘടിപ്പിച്ചത്. കാസർകോട് നടന്ന പ്രതിഷേധ സംഗവം മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ്‌ അലി ഉദ്ഘാടനം ചെയ്തു. സെക്രടറി അബ്ദുർ റഹ്‌മാൻ രണ്ടത്താണി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷത വഹിച്ചു. ജെനറൽ സെക്രടറി എ. അബ്ദുർ റഹ്‌മാൻ സ്വാഗതം പറഞ്ഞു.

എൻഎ നെല്ലിക്കുന്ന് എംഎൽഎ, വികെപി ഹമീദലി, പിഎം മുനീർ ഹാജി, കെഇഎ ബകർ, എഎം കടവത്ത്, അഡ്വ. എൻഎ ഖാലിദ്, ടിഎ മൂസ, വൺ ഫോർ അബ്ദുർ റഹ്‌മാൻ, എജിസി ബശീർ, എം അബ്ബാസ്, എബി ശാഫി, ടിസിഎ റഹ്‌മാൻ, കെ അബ്ദുല്ല കുഞ്ഞി ചെർക്കള, ഹാരിസ് ചൂരി, അശ്റഫ് എടനീർ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബശീർ വെള്ളിക്കോത്ത്, ടികെസി റഊഫ് ഹാജി, എകെ ആരിഫ്, ടിഎം ഇഖ്ബാൽ, കെബി മുഹമ്മദ് കുഞ്ഞി, സത്താർ വടക്കുമ്പാട്, ശരീഫ് കൊടവഞ്ചി, അസീസ് കളത്തൂർ, സഹീർ ആസിഫ്, ത്വാഹ തങ്ങൾ, സവാദ് അംഗടിമുഗർ, എ അഹ്‌മദ്‌ ഹാജി, മുത്വലിബ് പാറക്കെട്ട്, മുംതാസ് സമീറ, ശാഹിന സലീം, എപി ഉമർ, സിഎ അബ്ദുല്ലക്കുഞ്ഞി, രാജു കൃഷ്ണൻ, ഖാദർ ഹാജി ചെങ്കള തുടങ്ങിയവർ പ്രസംഗിച്ചു.

Keywords: News, Kasaragod, Kerala, Politics, Muslim League, Plus One Admission, Malabar Education, Collectorate, The Muslim League organized a protest in front of the Collectorate.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia