Criticism | ദ്വിരാഷ്ട്ര വാദം: ഒരു ഗുരുതര ഭീഷണി - ഡോ. എ എം ശ്രീധരൻ
കാഞ്ഞങ്ങാട്: (KasargodVartha) രാജ്യത്തിന്റെ മതേതര ഭാവനയെ തകർക്കുന്ന തരത്തിലുള്ള ദ്വിരാഷ്ട്ര വാദത്തിന്റെ വർദ്ധിച്ചുവരുന്ന പ്രവണത ഗുരുതരമായ ആശങ്കയാണ് ഉയർത്തുന്നതെന്ന് പ്രമുഖ ചരിത്രകാരൻ ഡോ. എ.എം. ശ്രീധരൻ ആഞ്ഞടിച്ചു.
കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ക്വിറ്റ് ഇന്ത്യ ദിനാചരണത്തിൽ പ്രധാന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വൈദേശിക ശക്തികളുടെ അടിമത്തത്തിൽ നിന്നുള്ള രാജ്യത്തിന്റെ മോചനത്തിനായി മഹാത്മ ഗാന്ധിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും നയിച്ച ഏറ്റവും ശക്തമായ പ്രക്ഷോഭമായിരുന്നു ക്വിറ്റ് ഇന്ത്യ പ്രസ്ഥാനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച മണ്ഡലം വൈസ് പ്രസിഡണ്ട് സുരേഷ് കൊട്രച്ചാൽ തന്റെ പ്രസംഗത്തിൽ രാജ്യത്തിന്റെ ഐക്യത്തിനും സാമൂഹിക സാമരസ്യത്തിനും ഭീഷണിയാകുന്ന ഏത് ശ്രമത്തെയും ശക്തമായി നേരിടണമെന്ന് ആഹ്വാനം ചെയ്തു. മുൻ നഗരസഭാ ചെയർമാൻ വി.ഗോപി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അശോക് ഹെഗ്ഡെ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എം. കുഞ്ഞികൃഷ്ണൻ, ബഷീർ ആറങ്ങാടി, അനിൽ വാഴുന്നോറടി, അഡ്വ. ബിജു കൃഷ്ണ, എച്ച്. ഭാസ്ക്കരൻ എന്നിവർ പങ്കെടുത്തു.
നേതാക്കളായ ചന്ദ്രശേഖരൻ മേനിക്കോട്ട് പുരുഷോത്തമൻ, എം.എം. നാരായണൻ സുകുമാരൻ ചെമ്മട്ടംവയൽ, അച്യുതൻ മുറിയനാവി ശിഹാബ് കാർഗിൽ, സ്വകുമാരൻ കുശാൽ നഗർ എന്നിവർ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. ചടങ്ങിൽ മനോജ് ഉപ്പിലിക്കൈ സ്വാഗതവും കെ.രാജൻ ഐങ്ങോത്ത് നന്ദിയും പറഞ്ഞു.
സ്വാതന്ത്ര്യ സമര സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും ദേശീയ ഗാനാലാപനവും ഉണ്ടായി.