ജനങ്ങളെ താങ്ങി നിർത്തേണ്ട സർക്കാർ ചുറ്റിക കൊണ്ട് അടിക്കുന്നു: കെ സി വേണുഗോപാൽ എം പി
Dec 10, 2020, 12:03 IST
പളളിക്കര: (www.ksargodvartha.com 10.12.2020) ജനങ്ങളെ താങ്ങി നിർത്തേണ്ട സർക്കാർ ചുറ്റിക കൊണ്ട് അടിക്കുകയാണെന്ന് എ ഐ സി സി സെക്രട്ടറി കെ സി വേണുഗോപാൽ എം പി. പള്ളിക്കര പഞ്ചായത്ത് യു ഡി എഫ് തെരെഞ്ഞെടുപ്പ് പ്രചരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പളളിക്കര പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ ഹനീഫ കുന്നിൻ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി ജി രതികുമാർ, ഡിസിസി പ്രസിഡണ്ട് ഹകീം കുന്നിൽ, മുൻ ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരൻ, കെ പി സി സി സെക്രട്ടറിമാരായ കെ നീലകണഠൻ, ബാലകൃഷ്ണൻ പെരിയ, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ ഇ എ ബക്കർ, ഡി സി സി നിർവ്വാഹക സമിതി അംഗം സത്യൻ പൂച്ചക്കാട്, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ഗീതാ കൃഷ്ണൻ, സാഷിയ സി എം ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ സുകുമാരൻ പൂച്ചക്കാട്, ശകീല ബശീർ, പ്രീത, ഉദുമ മണ്ഡലം ചെയർമാൻ ഹമീദ് മാങ്ങാട്, കൺവീനർ ഭാസ്കരൻ നായർ നേതാക്കളായ കെ എ അബ്ദുല്ല ഹാജി, എം പി എം ശാഫി, സിദ്ദീഖ് പള്ളിപ്പുഴ, രാജേഷ്, പളളിക്കര ഗ്രാമ പഞ്ചായത്ത് സ്ഥാനാർഥികൾ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, Pallikara, MP, Politics, UDF, Government, Local-Body-Election-2020, Top-Headlines, The government who has to support people beat them with a hammer: KC Venugopal MP.