സി പി എം നേതാവിൻ്റെ വീട് തകർത്തു കുടുംബത്തെ ആക്രമിച്ച സംഭവം എസ്ഡിപിഐയുടെ ഭീകര മുഖമാണ് പുറത്തായതെന്ന് സിപിഎം
Apr 24, 2021, 23:03 IST
കുമ്പള: (www.kasargodvartha.com 24.04.2021) സിപിഎം നേതാവ് കെ കെ അബ്ദുല്ല കുഞ്ഞിയുടെ വീട് എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ആക്രമിച്ച് തകർത്ത സംഭവത്തിൽ സിപിഎം ഏരിയ കമിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇസ്‌ലാം മത വിശ്വാസികൾ വ്രതശുദ്ധിയിലിരിക്കുന്ന സമയത്ത് തന്നെ വീട് ജെസിബി ഉപയോഗിച്ച് തകർക്കുകയും കെ കെ അബ്ദുല്ല കുഞ്ഞിയെയും കുടുംബത്തെയും ആക്രമിക്കുകയും ചെയ്ത എസ്ഡിപിഐ ജില്ലാ പ്രസിഡണ്ടിനും അക്രമികൾക്കെതിരെയും കർശനമായ നിയമ നടപടി സ്വീകരിക്കണമെന്ന് ഏരിയ കമിറ്റി ആവശ്യപ്പെട്ടു.
പൊതു ജനങ്ങളുടെ ഇടയിൽ അവരുടെ ജീവൻ പ്രശ്നം ഏറ്റെടുത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന രാഷ്ട്രീയ ശൈലിക്ക് പകരം എല്ലാകാലത്തും ഇതുപോലുള്ള ക്വട്ടേഷൻ അക്രമ പ്രവർത്തനമാണ് എസ്ഡിപിഐ നടത്തിയിട്ടുള്ളത്. വർഗീയതയും സംഘർഷവും സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്ന ആർഎസ്എസിൻ്റെ തനി രൂപമാണ് എസ്ഡിപിഐ യെന്ന് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുകയാണ്.
എസ്ഡിപിഐയുടെ കുമ്പള പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിലാണ് ഈ പ്രവർത്തനം നടന്നു എന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. നിയമവാഴ്ചയെ വെല്ലുവിളിച്ച് ഗുണ്ടാവിളയാട്ടം നടത്തി നാട്ടിലെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രവർത്തനത്തിൽ നിന്ന് എസ്ഡിപിഐ പിന്നോട്ട് പോയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി സിപിഎം പ്രതിരോധം തീർക്കും
രാഷ്ട്രീയത്തിൻ്റെ മൂടുപടമണിയുന്ന ഈ വർഗീയ ക്വട്ടേഷൻ സംഘത്തെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും സിപിഎം കുമ്പള ഏരിയാ കമിറ്റി ആവശ്യപ്പെട്ടു. സിപിഎം പ്രവർത്തകർക്ക് നേരെയുള്ള ക്വട്ടേഷൻ അതിക്രമങ്ങളെ ബഹുജനങ്ങളെ അണിനിരത്തി ശക്തമായി പ്രതിരോധിക്കുമെന്നും സിപിഎം മുന്നറിയിപ്പ് നൽകുന്നു
റമദാൻ മാസത്തിൽ ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനത്തിന് നേതൃത്വം നൽകി സ്ത്രീകളെ ഉൾപ്പെടെ ആക്രമിച്ചതിലൂടെ എസ്ഡിപിഐയുടെ ഭീകര മുഖമാണ് പുറത്തായത് ഭീകര സംഘടനകളെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും നാട്ടിലെ സമാധാനാന്തരീക്ഷം സംരക്ഷിക്കാൻ മുന്നോട്ടു വരണമെന്നും ഏരിയ സെക്രടറി സി എ സുബൈർ ആവശ്യപ്പെട്ടു.
Keywords: Kerala, News, Kasaragod, Kumbala, Politics, Political party, CPM, CPM Worker, SDPI, House, Attack, Case, The CPM has claimed that the incident in which the house of the CPM leader was demolished and the family was attacked was the terrible face of the SDPI.
< !- START disable copy paste -->