city-gold-ad-for-blogger

ആകാശവും ഭൂമിയും വിറ്റുതുലക്കാനാണ് കേന്ദ്ര സർകാർ ശ്രമിക്കുന്നത്; സ്വാതന്ത്ര്യ സമരത്തെ പോലും അട്ടിമറിക്കുകയാണ്: ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

ഉദുമ: (www.kasargodvartha.com 10.09.2021) ആകാശവും ഭൂമിയും വിറ്റുതുലക്കാനാണ് കേന്ദ്ര സർകാർ മുതിരുന്നതെന്ന് മുൻ കെ പി സി സി പ്രസിഡന്റും കോൺഗ്രസ് മുതിർന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. കരിച്ചേരി നാരായണൻ മാസ്റ്റർ പുരസ്ക്കാര ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ആകാശവും ഭൂമിയും വിറ്റുതുലക്കാനാണ് കേന്ദ്ര സർകാർ ശ്രമിക്കുന്നത്; സ്വാതന്ത്ര്യ സമരത്തെ പോലും അട്ടിമറിക്കുകയാണ്: ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

സ്വാതന്ത്ര്യ സമരത്തെ പോലും ഫാസിസ്റ്റ് സർകാർ അട്ടിമറിക്കുകയാണ്. നെഹ്റുവും മൗലാന ആസാദും തമസ്കരിക്കപ്പെടുന്ന കാലത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്തി ഭരണം തിരിച്ചുപിടിക്കാൻ പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ബിജെപി- സി പി എം രഹസ്യ ബന്ധം ഉണ്ടെന്ന തൻ്റെ പഴയ നിലപാട് മഞ്ചേശ്വരത്തെ ഇടത് മുന്നണിയുടെ മൂന്നര ശതമാനം വോട് കുറഞ്ഞതിലൂടെ വ്യക്തമായതാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

കർണാടക മുൻ മന്ത്രി ബി രമാനാഥ് റൈ കരിച്ചേരി നാരായണൻ മാസ്റ്റർ പുരസ്ക്കാരം മുല്ലപ്പള്ളിക്ക് സമർപിച്ചു. രാജൻ പെരിയ, കെ പി സി സി വൈസ് പ്രസിഡൻറ് സി കെ ശ്രീധരൻ, കെ പി സി സി സെക്രടറിമാരായ എം അസിനാർ, ബാലകൃഷ്ണൻ പെരിയ, ഡിസിസി പ്രസിഡൻ്റ് പി കെ ഫൈസൽ, കെ പി കുഞ്ഞിക്കണ്ണൻ, ഹകീം കുന്നിൽ, കെ വി ഗംഗാധരൻ, എം സി പ്രഭാകരൻ, ഗീതാകൃഷ്ണൻ, കെ മൊയ്തീൻ കുട്ടി ഹാജി തുടങ്ങിയവർ സംസാരിച്ചു.

Keywords:  Kerala, News, Kasaragod, Uduma, Political party, Politics, UDF, KPCC, Government, The Central Government is trying to sell the sky and the earth; Mullappally Ramachandran accused of sabotaging even the freedom struggle.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia