വെറുതെ 1200 പ്രതിപക്ഷ നേതാക്കൾ
Jan 9, 2021, 16:46 IST
കാസർകോട്: (www.kasargodvartha.com 09.01.2021) പഞ്ചായത്ത് - നഗരപാലിക നിയമത്തിൽ ഇല്ലാത്ത പ്രതിപക്ഷ നേതാവ് പദവിയും പേറി വീണ്ടും 1200 പേർ രംഗത്ത്. 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക് പഞ്ചായത്തുകൾ, 14 ജില്ല പഞ്ചായത്തുകൾ, 87 നഗരസഭകൾ, ആറ് കോർപ്പറേഷനുകൾ എന്നിവിടങ്ങളിലാണ് വിളിപ്പേരിൽ ഒതുങ്ങി ഇത്രയും പേർ.
'പ്രതിപക്ഷ നേതാവ്' പദവി നിറുത്തലാക്കി 2011 ഏപ്രിൽ 20ന് സർകുലർ ഇറക്കിയ അന്നത്തെ തദ്ദേശസ്വയംഭരണ അഡീ. ചീഫ് സെക്രടറി കേരളം വിട്ട് കേന്ദ്ര സർവ്വീസിൽ നിന്ന് വിരമിച്ചിട്ടും പ്രതിപക്ഷ നേതാക്കൾ അതേപടി. കേരള പഞ്ചായത്ത് രാജ് ആക്ട്, കേരള മുനിസിപാലിറ്റി ആക്ട് എന്നിവയിൽ പ്രതിപക്ഷ നേതാവ് എന്ന പദവിയോ അംഗങ്ങളുടെ കാര്യത്തിൽ ഭരണപക്ഷം, പ്രതിപക്ഷം എന്നിങ്ങിനെ തരംതിരിവിനിയോ സംബന്ധിച്ച് പരാമർശം ഇല്ലെന്ന് സർകുലറിൽ വ്യക്തമാക്കിയിരുന്നു.
Keywords: Kerala, News, Kasaragod, Leader, Political party, Politics, Top-Headlines, Panchayath, Municipality, Ten years after the abolition of the post of 'Leader of the Opposition', they remain the same.
< !- START disable copy paste -->