Funeral | ടിഇ അബ്ദുല്ലയുടെ ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 മണിയോടെ തളങ്കരയില്‍; മുസ്ലിം ലീഗിന്റെ 3 ദിവസത്തെ മുഴുവന്‍ പരിപാടികളും മാറ്റിവെച്ചു; വ്യാഴാഴ്ച രാവിലെ 11 മണി വരെ കടകമ്പോളങ്ങള്‍ അടച്ച് ഹര്‍താല്‍ ആചരിക്കണമെന്ന് എ അബ്ദുര്‍ റഹ്മാനും മര്‍ചന്റ്സ് അസോസിയേഷനും
Feb 1, 2023, 21:05 IST
കാസര്‍കോട്: (www.kasargodvartha.com) അന്തരിച്ച മുസ്ലിം ലീഗ് കാസകോട് ജില്ലാ പ്രസിഡണ്ടും മുന്‍ നഗരസഭാ ചെയര്‍മാനുമായ ടിഇ അബ്ദുല്ലയുടെ മൃതദേഹം വ്യാഴാഴ്ച രാവിലെ 10 മണിയോടെ തളങ്കര മാലിക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയില്‍ വെച്ചാണ് ടിഇ അബ്ദുല്ല മരണപ്പെട്ടത്.
ദു:ഖ സൂചകമായി മുസ്ലിം ലീഗിന്റെ മൂന്ന് ദിവസത്തെ മുഴുവന്‍ പരിപാടികളും മാറ്റിവെച്ചതായി ജില്ലാ കമിറ്റി അറിയിച്ചു. മരണ വിവരമറിഞ്ഞ് നിരവധി സംസ്ഥാന മുസ്ലീം ലീഗ് നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. കോഴിക്കോട് സിഎച് സെന്ററില്‍ എത്തിച്ച മൃതദേഹത്തില്‍ പാര്‍ടി പതാക പുതപ്പിച്ച് പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ മയ്യിത്ത് നിസ്‌കാരത്തിന് നേതൃത്വം നല്‍കി. കെ എം ശാജി അടക്കമുള്ള നേതാക്കളും എത്തിയിരുന്നു.
ടിഇ അബ്ദുല്ലയുടെ നിര്യാണത്തില്‍ ആദരസൂചകമായി വ്യാഴാഴ്ച രാവിലെ 11 മണി വരെ കടകമ്പോളങ്ങള്‍ അടച്ച് ഹര്‍താല്‍ ആചരിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ്മാനും കാസര്‍കോട് മര്‍ചന്റ്സ് അസോസിയേഷനും അഭ്യര്‍ഥിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Obituary, Muslim-league, Politics, Political-News, Funeral, .E Abdulla, TE Abdulla's funeral will be held Thursady.
< !- START disable copy paste -->