city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ലക്ഷ്യം പുതിയ ഉദുമയെന്ന് ബാലകൃഷ്ണൻ പെരിയ; കാഞ്ഞങ്ങാട്ട് മാറ്റം കൊണ്ടുവരുമെന്ന് പി വി സുരേഷ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 16.03.2021) പുതിയ ഉദുമ എന്നതാണ് തൻ്റെ ലക്ഷ്യമെന്ന് ഉദുമയിലെ യു ഡി എഫ് സ്ഥാനാർഥി സി ബാലകൃഷ്ണനും കാഞ്ഞങ്ങാട് മാറണമെന്നതാണ് തൻ്റെ ആഗ്രഹമെന്ന് കാഞ്ഞങ്ങാട്ടെ യു ഡി എഫ് സ്ഥാനാർത്ഥി പി വി സുരേഷും പറഞ്ഞു.

കാഞ്ഞങ്ങാട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഉദുമ ആഗ്രഹിക്കുന്നതൊന്നും ഉദുമയിൽ ഇല്ലെന്നതാണ് സത്യമെന്ന് ബാലകൃഷ്ണൻ പറഞ്ഞു. അടിസ്ഥാന വികസനങ്ങൾക്കപ്പുറം ഒരു നിയോജക മണ്ഡലത്തിലുണ്ടാകേണ്ട വികസനത്തിൽ ഉദുമ പിന്നോട്ടാണ്.

ലക്ഷ്യം പുതിയ ഉദുമയെന്ന് ബാലകൃഷ്ണൻ പെരിയ; കാഞ്ഞങ്ങാട്ട് മാറ്റം കൊണ്ടുവരുമെന്ന് പി വി സുരേഷ്



പൊതു മേഖലയിൽ ഒരു വ്യാവസായിക യൂണിറ്റ് പോലുമില്ലെന്ന് സി ബാലകൃഷ്ണൻ പറഞ്ഞു. വിശാലമായ കടൽത്തീരം മണ്ഡലത്തിൻ്റെ പ്രത്യേകതയാണ്. ബേക്കലിനെ ലോക ടൂറിസ ഭൂപടത്തിലേക്കുയർത്തിയത് യു ഡി എഫ് സർക്കാറാണ്. ഇതുമായി ബന്ധപ്പെട്ട എയർസ്ട്രിപ് പദ്ധതിക്കായി കഴിഞ്ഞ 10 വർഷ കാലയളവിൽ ഇടതു എംഎൽഎയ്ക്ക് ഒരു കാര്യം പോലും ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന് ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.

തീർത്ഥാടന ടൂറിസത്തിന് ഏറ്റവും വലിയ സാധ്യതയുള്ള പ്രദേശമാണ് ഉദുമ. ഇക്കാര്യത്തിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആയുസ്സിൻ്റെ ബലത്തിൽ ജീവിക്കുന്ന ജനങ്ങളാണ് ഇവിടെയുള്ളത്. ഹൃദയാഘാതം പോലുള്ള വലിയ അസുഖം വന്നുകഴിഞ്ഞാൽ ചികിത്സ തേടാനുള്ള സൂപർ സ്പെഷ്യാലിറ്റി ആശുപത്രി ഉദുമയിലില്ലാത്തത് വലിയ പരാജയമാണ്.

ഒരു സൂപർ സ്പെഷ്യാലിറ്റി ആശുപത്രി ഉദുമയ്ക്ക് അനിവാര്യമാണെെന്നും അതാണ് തൻ്റെ ലക്ഷ്യമെന്നും ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിൻ്റെ തന്നെ കണ്ണീർ ഭൂമിയായി മാറിയ മണ്ഡലമാണ് ഉദുമ. പെരിയ കല്യോട്ടെ ശരത്ത് ലാലിൻ്റെയും കൃപേഷിൻ്റെയും കൊല കേരളത്തിലെ ജനാധിപത്യ ക്രമത്തിൽ തന്നെ ഉണ്ടാക്കിയ മാറ്റം ചെറുതല്ല.

കൊലപാതക രാഷ്ട്രീയത്തിനെതിരെ ജില്ലയിലെ അമ്മമാർ ഉൾപ്പെടെയുള്ളവർ ഒറ്റക്കെട്ടായി നിന്നപ്പോഴാണ് പാർലമെൻറ് തിരഞ്ഞെടുപ്പിൽ കേരളത്തിലെ 19 സീറ്റിലും യുഡിഎഫ് ജയിച്ചത്. ഇനി ഒരമ്മയുടെയും കണ്ണീർ വീഴാൻ പാടില്ലെന്നതാണ് തൻ്റെയും മുന്നണിയുടെയും ലക്ഷ്യമെന്നും സി ബാലകൃഷ്ണൻ പറഞ്ഞു.

35 വർഷമായി ഇടതുമുന്നണി പ്രതിനിധീകരിച്ചപ്പോൾ ഒരു വികസനവും കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് പി വി സുരേഷ് പറഞ്ഞു. അഞ്ചുകൊല്ലം എംഎൽഎയും അഞ്ചുകൊല്ലം മന്ത്രിയായും പ്രവർത്തിച്ച ഇ ചന്ദ്രശേഖരൻ ഒരു വികസനവും കൊണ്ടുവരാൻ കഴിഞ്ഞില്ല. മുഖ്യമന്ത്രി കഴിഞ്ഞാൽ മന്ത്രിസഭയിലെ രണ്ടാമനായ ഇ ചന്ദ്രശേഖരൻ്റെ മന്ത്രിസ്ഥാനം ജില്ലയിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. അഞ്ചു കൊല്ലവും ഒന്നും ഇല്ലാത്ത അവസ്ഥയാണ് ഉണ്ടായത്. സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു ശേഷം നിയോജക മണ്ഡലത്തിലെ ജനങ്ങളെ കണ്ടപ്പോൾ തന്നെ തനിക്കുണ്ടായ ഊർജ്ജം ചെറുതൊന്നുമല്ല. ചെറുപ്പക്കാർ കടുത്ത നിരാശയിലാണ്.

അഞ്ചു യുവാക്കൾക്ക് ജോലി നൽകുന്ന ഒരു പദ്ധതിയും മന്ത്രിയായിട്ടു പോലും നിയോജകമണ്ഡലത്തിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലയെന്നത് കടുത്ത പരാജയമാണ്. മണ്ഡലത്തിൽ നടന്ന റീസർവേ ജനങ്ങളെ കടുത്ത ദുരിതത്തിലാക്കി. പരീക്ഷണശാലയാക്കിയാണ് റീസർവേ നടത്തിയത്. അതിൻ്റെ ദുരന്തഫലം അനുഭവിക്കുന്ന ജനങ്ങൾ ഇപ്പോഴും ഓഫീസിൽ കയറി ഇറങ്ങി കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്തെ തന്നെ നല്ല നിലവാരമുള്ള തരത്തിൽ യു ഡി എഫ് ജില്ലക്ക് തന്ന ഒരു ജില്ലാ ആശുപത്രിയെ മെഡികൽ കോളജ് നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞില്ലെന്നതും പരാജയമാണ്.

കാഞ്ഞങ്ങാട് - കാണിയൂർ പാതയുടെ കാര്യത്തിലും മന്ത്രിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്ന് പി വി സുരേഷ് പറഞ്ഞു. 

Keywords:  Kerala, News, Kasaragod, Top-Headlines, Kanhangad, Election, Uduma, UDF, Political party, Politics, Niyamasabha-Election-2021, Press meet, Target is new Uduma: Balakrishnan Periya; Will bring change in Kanhangad: PV Suresh.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia