city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൊഴില്‍ മേഖലയിലെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ കണ്ടില്ലെന്നു നടിച്ചാല്‍ തൊഴിലാളിയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും: എസ് ടി യു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 01.03.2017) തൊഴില്‍ മേഖലയിലെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ പരിഗണിച്ചില്ലെങ്കില്‍ തൊഴിലാളികളുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്ന് സ്വതന്ത്ര തൊഴിലാളി യൂണിയന്‍ (എസ് ടി യു) ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ് മത്തുള്ള അഭിപ്രായപ്പെട്ടു. ആയിറ്റിയില്‍ നടന്ന തയ്യല്‍ തൊഴിലാളി യൂണിയന്‍ (എസ് ടി യു) ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തൊഴില്‍ മേഖലയിലെ പുത്തന്‍ സാങ്കേതിക വിദ്യകള്‍ കണ്ടില്ലെന്നു നടിച്ചാല്‍ തൊഴിലാളിയുടെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും: എസ് ടി യു


സ്ഥിരം തൊഴിലാളികള്‍ക്ക് മുന്തിയ പരിഗണനയും കൂലിയും ലഭിക്കുമ്പോള്‍ കാരാര്‍ മേഖലയിലുള്ളവര്‍ക്ക് തുച്ഛമായ കൂലി എന്നത് മാറ്റിയെഴുതേണ്ട സമയമായി. ഇവര്‍ക്ക് മാസത്തില്‍ 18,000 രൂപയെങ്കിലും ലഭിക്കുന്ന തരത്തിലേക്ക് ക്രമീകരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് മുംതാസ് സമീറ അധ്യക്ഷത വഹിച്ചു. തയ്യല്‍ തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി കാര്‍ഡ് വിതരണം എസ് ടി യു ദേശീയ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍ നിര്‍വഹിച്ചു.

എസ്ടിയു നേതാക്കളായ കെ പി മുഹമ്മദ് അഷ്‌റഫ്, യു.പി. മുഹമ്മദ്, അഷ്‌റഫ് താണ, ശംസുദ്ദീന്‍ ആയിറ്റി, ഷരീഫ് കൊടവഞ്ചി, എന്‍.കെ.എ മുഹമ്മദ് കുഞ്ഞി, മൊയ്തീന്‍ പള്ളത്തടുക്ക, മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി വി.കെ. ബാവ, പഞ്ചായത്ത് പ്രസിഡന്റ് എം.അബ്ദുല്ല ഹാജി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഫൗസിയ, സത്താര്‍ വടക്കുമ്പാട്, ഇബ്രാഹിം പറമ്പത്ത്, ജബ്ബാര്‍ പൊറോപ്പാട്, സുബൈദ പടന്ന, ഇബ്രാഹിം താട്ടാണിച്ചേരി, എ.പി.ടി. അബ്ദുല്‍ ഖാദര്‍, ഫുളൈല്‍ മണിയനോടി എന്നിവര്‍ പ്രസംഗിച്ചു.

സ്വതന്ത്ര തൊഴിലാളി യൂണിയന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുംതാസ് സമീറ (പ്രസിഡന്റ്), സുബൈദ അസീസ്, ആയിഷത്ത് താഹിറ, ഖദീജ കാഞ്ഞങ്ങാട് (വൈസ് പ്രസിഡന്റുമാര്‍), ശംസുദ്ദീന്‍ ആയിറ്റി (ജനറല്‍ സെക്രട്ടറി), മൊയ്തീന്‍ പള്ളത്തടുക്ക, സമീറ നീലമ്പം, എം ഹൈമുന്നീസ, സക്കീന ചെമ്മനാട്, യു എം റഹ മത്ത് (ജോയിന്റ് സെക്രട്ടറിമാര്‍), ബീഫാത്തിമ ഇബ്രാഹിം (ട്രഷറര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

Keywords: Kerala, kasaragod, STU, news, Political party, Politics, Trikaripur, Labours, Labour union,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia