Criticism | സംസ്ഥാനത്തിന്റെ സാമ്പത്തിക നില തകർന്നതായി ടി.എൻ പ്രതാപൻ
കാഞ്ഞങ്ങാട്:(KasaragodaVartha) സംസ്ഥാനത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സാമ്പത്തിക അവസ്ഥ സി.പി.എം ഭരണത്തിൽ പൂർണമായും തകർന്നതായി കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ടി.എൻ പ്രതാപൻ ആരോപിച്ചു. ഡി.സി.സി നേതൃത്വത്തിൽ നടന്ന ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളും സി.പി.എമ്മിന്റെ കൈയിലായതിനാൽ സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേട് പുറത്തു വരുന്നില്ല. സമൂഹത്തിലെ പിന്നോക്ക വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കാതെ വരുമ്പോൾ അവരുടെ അവശതയ്ക്ക് പരിഹാരമുണ്ടാക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ ഭരണം യു.ഡി.എഫിന്റെ കൈയിലെത്തണമെന്നും ടി. എൻ പ്രതാപൻ പറഞ്ഞു. 2025ലെ ത്രിതല - മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുന്നതിനുള്ള കർമ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിൽ വരുത്തുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ, കെ. പി കുഞ്ഞിക്കണ്ണൻ, കെ.നീലകണ്ഠൻ, എം. അസിനാർ, രമേശൻ കരുവാച്ചേരി, കരിമ്പിൽ കൃഷ്ണൻ, കെ. വി ഗംഗാധരൻ, ശാന്തമ്മ ഫിലിപ്പ്, മീനാക്ഷി ബാലകൃഷ്ണൻ, എം. സി പ്രഭാകരൻ, പി.ജി ദേവ്, അഡ്വ.കെ.കെ രാജേന്ദ്രൻ, അഡ്വ.പി.വി സുരേഷ്, എം. കുഞ്ഞമ്പു നമ്പ്യാർ, ബി.പി പ്രദീപ്കുമാർ, കരുൺ താപ്പ, മാമുനി വിജയൻ, കെ.പി പ്രകാശൻ, ടോമി പ്ലാച്ചേരി, സെബാസ്റ്റ്യൻ പതാലിൽ,ഹരീഷ് പി.നായർ, സോമശേഖര ഷേണി,സി.വി ജയിംസ്,ഗീത കൃഷ്ണൻ, ധന്യ സുരേഷ്, രാജു കട്ടക്കയം, ആർ. ഗംഗാധരൻ കെ.വി വിജയൻ,ജോയ് ജോസഫ്,മടിയൻ ഉണ്ണികൃഷ്ണൻ, ഉമേശൻ ബേളൂർ, മധുസുദനൻ ബാലൂർ, കെ വി ഭക്തവാത്സലൻ,ടി ഗോപിനാഥൻ നായർ,വി ഗോപകുമാർ,എം രാജീവൻ നമ്പ്യാർ,ഡി.എം.കെ മുഹമ്മദ് പ്രസംഗിച്ചു.