city-gold-ad-for-blogger
Aster MIMS 10/10/2023

Sandeepananda Giri | സംഘ്പരിവാറിനെതിരെ ആഞ്ഞടിച്ച് സ്വാമി സന്ദീപാനന്ദ ഗിരി; 'അവര്‍ പുസ്തകം പൂജിക്കും, പക്ഷേ വായിക്കാറില്ല'

മുള്ളേരിയ: (www.kasargodvartha.com) സംഘ്പരിവാറിനെതിരെ ആഞ്ഞടിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. സംഘ്പരിവാര്‍ പുസ്തകം പൂജിക്കുന്നവരാണെന്നും പക്ഷേ വായിക്കാറില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാഞ്ഞങ്ങാട്ട് നടക്കുന്ന കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന വിശ്വാസത്തിന്റെ നാനാര്‍ഥങ്ങള്‍ മെഗാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
       
Sandeepananda Giri | സംഘ്പരിവാറിനെതിരെ ആഞ്ഞടിച്ച് സ്വാമി സന്ദീപാനന്ദ ഗിരി; 'അവര്‍ പുസ്തകം പൂജിക്കും, പക്ഷേ വായിക്കാറില്ല'

വിശ്വാസത്തിന്റെ പേരില്‍ സമൂഹത്തെ ചൂഷണം ചെയ്യുന്ന ശക്തികള്‍ക്ക് തടയിടണമെന്ന് പറഞ്ഞ അദ്ദേഹം വിശ്വാസത്തെ മറയാക്കി സമൂഹത്തെ പിന്നോട്ട് വലിക്കുകയാണെന്നും കുറ്റപ്പെടുത്തി. സംഘ്പരിവാര്‍ പുസ്തകങ്ങള്‍ വായിക്കാറില്ല. പൂജിക്കുക മാത്രമാണ് ചെയ്യുന്നത്. ചരിത്രം വികലമാക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ശരിയായ ചരിത്ര പഠനത്തിന് അധ്യാപക സമൂഹം ജാഗ്രത കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
       
Sandeepananda Giri | സംഘ്പരിവാറിനെതിരെ ആഞ്ഞടിച്ച് സ്വാമി സന്ദീപാനന്ദ ഗിരി; 'അവര്‍ പുസ്തകം പൂജിക്കും, പക്ഷേ വായിക്കാറില്ല'

സംഘാടക സമിതി ചെയര്‍മാന്‍ എം മാധവന്‍ അധ്യക്ഷത വഹിച്ചു. കെഎസ്ടിഎ സംസ്ഥാന സെക്രടറി കെ രാഘവന്‍, സാഹിത്യ സംഘം ജില്ലാ സെക്രടറി ജയചന്ദ്രന്‍ കുട്ടമത്ത്, കാറഡുക്ക ബ്ലോക് പഞ്ചായത് പ്രസിഡന്റ് സിജി മാത്യു, കെഎസ്ടിഎ സംസ്ഥാന നിര്‍വാഹക സമിതി അംഗം സിഎം മീനാകുമാരി, ജില്ലാ സെക്രടറി ബി ദിലീപ് കുമാര്‍, പ്രസിഡന്റ് എആര്‍ വിജയകുമാര്‍, സംസ്ഥാന കമിറ്റി അംഗങ്ങളായ കെ ഹരിദാസ്, എംകെ ലസിത എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു പാലാ സ്വാഗതവും അനീഷ് രാജ് പായം നന്ദിയും പറഞ്ഞു.

Keywords:  Latest-News, Kerala, Kasaragod, Mulleria, Top-Headlines, Political-News, Politics, KSTA, Seminar, Swami Sandeepananda Giri, Swami Sandeepananda Giri slams Sangh Parivar.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL