city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ചെന്നിത്തലയുടെ ആരോപണത്തിൽ നടപടി തുടങ്ങി; വോടർ പട്ടികയിൽ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ ചുമതല വഹിച്ച വനിതാ ജൂനിയർ സൂപ്രണ്ടിന് സസ്പെൻഷൻ

കാസർകോട്: (www.kasargodvartha.com 22.03.2021) നിയമസഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിലെ ഉദുമ മണ്ഡലത്തിൽ കുമാരി എന്ന 61 വയസ്സുകാരിയുടെ പേര് അഞ്ചിടത്ത് ഒരേ ഫോടോയും പേരും വിലാസവുമായി വന്ന സംഭവത്തിൽ തെരെഞ്ഞടുപ്പ് വിഭാഗത്തിൻ്റെ ചുമതല വഹിച്ച കാസർകോട് താലൂക്ക് ഓഫീസിലെ വനിതാ ജൂനിയർ സൂപ്രണ്ടിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

കൊല്ലം ജില്ലക്കാരിയായ അമ്പിളിയെയാണ് ക്രമക്കേടുമായി ബന്ധപ്പെട്ട് തെരെഞ്ഞടുപ്പ് കമീഷൻ സസ്പെൻഡ് ചെയ്തത്. തെരെഞ്ഞടുപ്പ് വോടർ പട്ടിക തയ്യാറാക്കുമ്പോൾ കാസർകോട് താലൂക്ക് ഓഫീസിൽ അസി. ഇലക്ടറൽ ഓഫീസറായി ജോലി ചെയ്തിരുന്ന അമ്പിളി അതിന് ശേഷം കൊല്ലത്തേക്ക് സ്ഥലംമാറ്റം ലഭിച്ച് പോയിരുന്നു.

ചെന്നിത്തലയുടെ ആരോപണത്തിൽ നടപടി തുടങ്ങി; വോടർ പട്ടികയിൽ ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ ചുമതല വഹിച്ച വനിതാ ജൂനിയർ സൂപ്രണ്ടിന് സസ്പെൻഷൻ

കുമാരിക്ക് അഞ്ച് വോടർ കാർഡുകളും വിതരണം ചെയ്തതായി പട്ടികയിൽ കണ്ടെത്തിയിരുന്നു. സംസ്ഥാനത്താകെ 2.17 ലക്ഷം കള്ളവോട് ചേർത്തതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. കഴക്കൂട്ടം മണ്ഡലത്തിൽ 4506, കൊല്ലം മണ്ഡലത്തിൽ 2534, തൃക്കരിപ്പൂർ 1436, കൊയിലാണ്ടിയിൽ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പിൽ 3525, അമ്പലപ്പുഴയിൽ 4750 എന്നിങ്ങനെയാണ് കണ്ടെത്തിയ കള്ള വോടർമാരുടെ എണ്ണം. വ്യാപകമായി കള്ളവോടർമാരെ ചേർത്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് തെരെഞ്ഞടുപ്പ് കമീഷന് പരാതി നൽകിയത്.

മരിച്ചു പോയവരുടെയും സ്ഥലത്തില്ലാത്തവരുടെയും പേരുകൾ ചേർത്താണ് നേരത്തെ കള്ളവോട് നടത്തിയിരുന്നതെന്നും എന്നാൽ, ഒരേ ആളിന്റെ പേരു തന്നെ പല തവണ വോട് ചേർത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ഒരേ വിലാസവും ഒരേ ഫോടോയും ഉപയോഗിച്ചാണ് മിക്കയിടത്തും ഇതു ചെയ്തിരിക്കുന്നത്. ചിലയിടത്ത് ഫോടോയിലും വിലാസത്തിലും നേരിയ വ്യത്യാസങ്ങളുണ്ട്. ഇരട്ടിപ്പു വന്ന ഈ പേരുകളെല്ലാം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമീഷനു കത്തു നൽകിയത്.

കള്ളവോട് ചേർത്തതിൽ സംസ്ഥാനതലത്തിൽ വൻ ഗൂഢാലോചനയുണ്ടെന്നാണ് പരാതി. ഇതിൻ്റെ അടിസ്ഥാനത്തിൽ ഇരട്ട വോട് നീക്കം ചെയ്യാനുള്ള ആലോചനയിലാണ് കമീഷൻ. കോവിഡ് കാലമായതിനാൽ ബി എൽ ഒമാർ വീടുകളിലെത്തി പരിശോധിക്കാത്തതാണ് പ്രശ്നമാതെന്നാണ് കമീഷൻ്റെ വിലയിരുത്തൽ.

തവനൂരിൽ ചൂണ്ടിക്കാട്ടിയ പരാതികളിൽ 70 ശതമാനം ഇരട്ടവോടാണെന്ന് കമീഷൻ കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് 3700, കാസർകോട് 640 ഇരട്ടവോടുകളും കണ്ടെത്തി. ഇക്കാര്യത്തിൽ അന്വേഷണം മുന്നോട്ടുപോകുമെന്ന് മുഖ്യ തെരെഞ്ഞടുപ്പ് കമീഷണർ ടികാറാം മീണ അറിയിച്ചിട്ടുണ്ട്.

ജനുവരി 20നു ശേഷം വോടർ പട്ടികയിൽ പേരുചേർക്കാൻ ഒൻപത് ലക്ഷം അപേക്ഷയാണ് കമീഷനു കിട്ടിയത്. കോവിഡായതിനാൽ ബൂത് ലെവൽ ഉദ്യോഗസ്ഥർക്കു നേരിട്ടു വീടുകളിൽപോയി പരിശോധന നടത്താൻ കഴിയാത്തതാണ് അപാകതയ്ക്കിടയാക്കിയത്. സോഫ്റ്റുവെയറിലെ പ്രശ്നങ്ങളും വോട് ഇരട്ടിക്കുന്നതിനിടയാക്കി. കാസർകോട് ഒരു വോടർക്ക് ലഭിച്ചത് അഞ്ച് കാർഡാണ്. അതിൽ നാലു കാർഡുകൾ നശിപ്പിക്കുകയായിരുന്നു. ഇതാണ് കാർഡുകൾ നൽകിയ അസി. ഇലക്‌ടറൽ രജിസ്‌ട്രേഷൻ ഓഫിസറെ സസ്‌പെൻഡ് ചെയ്യാനിടയാക്കിയത്. അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും യഥാർഥ വോടർമാരേ പട്ടികയിലുള്ളൂ എന്ന് ഉറപ്പാക്കുമെന്നും ടികാറാം മീണ അറിയിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Political party, Politics, Election, Niyamasabha-Election-2021, Voters list, Vote, Suspension, Ramesh-Chennithala, Suspension of woman junior superintendent in charge of voter list irregularities.
< !- START disable copy paste -->




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia