Suspension withdrawn | യൂത് കോൺഗ്രസ് സംസ്ഥാന സെക്രടറി നോയൽ ടോമിൻ ജോസഫിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചു
Mar 6, 2023, 16:14 IST
കാസർകോട്: (www.kasargodvartha.com) യൂത് കോൺഗ്രസ് സംസ്ഥാന സെക്രടറി സ്ഥാനത്തുനിന്ന് നോയൽ ടോമിൻ ജോസഫിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിച്ചതായി കേരളത്തിന്റെ ചുമതലയുള്ള യൂത് കോൺഗ്രസ് ദേശീയ സെക്രടറി ആർ ശ്രാവൺ റാവു അറിയിച്ചു.
ഏഴുമാസം മുൻപ് ഭാര്യയുടെ ഗാർഹിക പീഡന പരാതിയെ തുടർന്നാണ് നോയലിനെതിരെ സംഘടനാ നടപടി എടുത്തത്. ഗാർഹിക പീഡനത്തിന് തെളിവില്ലെന്നും, വൈവാഹിക തർക്കം മാത്രമാണെന്നും ജില്ലാ കോടതി നോയലിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഇടക്കാല വിധിയിൽ പരാമർശിച്ചിരുന്നു.
കോടതിവിധിയുടെ പകർപ് ഉൾപെടുത്തി ദേശീയ - സംസ്ഥാന നേതൃത്വങ്ങൾക്ക് നോയൽ വിശദീകരണം നൽകിയിരുന്നു. സത്യം ഒരുനാൾ പുറത്ത് വരുമെന്ന വിശ്വാസമാണ് തന്നെ നയിച്ചതെന്നും, അച്ചടക്കനടപടി പിൻവലിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, തന്നെ മനസിലാക്കിയ കോൺഗ്രസ് നേതൃത്വത്തിന് നന്ദി അറിയിക്കുന്നതായും നോയൽ ടോമിൻ ജോസഫ് പ്രതികരിച്ചു.