city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആൾത്താമസമില്ലാത്ത വീട് പൊളിക്കുന്നതിനിടെ പൊട്ടിതെറിച്ചത് സ്റ്റീൽ ബോംബെന്ന് സംശയം; തൊഴിലാളിക്ക് പരിക്ക്; സ്ഫോടനത്തിൽ സി പി എമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ്

നീലേശ്വരം: (www.kasargodvartha.com 25.10.2020) ആൾത്താമസമില്ലാത്ത വീട് പൊളിക്കുന്നതിനിടെ പൊട്ടിതെറിച്ചത് സ്റ്റീൽ ബോംബാണെന്ന സംശയം ബലപ്പെട്ടു. സ്ഫോടനത്തിൽ തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാലിൽ ശനിയാഴ്‌ച രാവിലെ 11 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. ആവശ്യമില്ലാത്ത സാധനങ്ങൾ വലിച്ചെറിയുന്നതിനിടെ സ്റ്റീൽ ബോംബെന്നു കരുതുന്ന വസ്തു സമീപത്തെ തെങ്ങിൽ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. 

ഇതിന്റെ ഭാഗം തെറിച്ച് തൊഴിലാളിയായ പള്ളിക്കരയിലെ നാരായണന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മാറ്റി. വൈകിട്ടോടെ വിവരമറിഞ്ഞ് നീലേശ്വരം സി ഐ പി സുനിൽകുമാർ, ഗ്രേഡ് എസ് ഐ വി മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തി. ബോംബ് സ്ക്വാഡിനും കണ്ണൂർ ഫോറൻസിക് വിഭാഗത്തിലെ സയന്റിഫിക് അസിസ്റ്റന്റിനും വിവരം കൈമാറിയതായി പോലീസ് അറിയിച്ചു. 
സംഭവത്തിൽ നീലേശ്വരം പോലീസ് സ്വമേധയാ കേസെടുത്തു.


ആൾത്താമസമില്ലാത്ത വീട് പൊളിക്കുന്നതിനിടെ പൊട്ടിതെറിച്ചത് സ്റ്റീൽ ബോംബെന്ന് സംശയം; തൊഴിലാളിക്ക് പരിക്ക്; സ്ഫോടനത്തിൽ സി പി എമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ്


അതേസമയം സംഭവത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നു. നീലേശ്വരത്ത് ബോംബ് സ്ഫോടനം കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണെന്നും സ്ഫോടനം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ടെന്നും സംഭവത്തിൽ സി പി എമ്മിൻ്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നീലേശ്വരം നഗരസഭാ പാർലമെന്ററി പാർട്ടി ലീഡറും കോൺഗ്രസ് നേതാവുമായ എറുവാട്ട് മോഹനൻ പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണമാണ് കോൺഗ്രസ്‌ ആരോപിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ ആസന്നമായിരിക്കെ രാഷ്ട്രീയ സംഘർഷമുണ്ടാക്കാൻ സിപിഎമ്മാണ് ആൾത്താമസമില്ലാത്ത വീട്ടിൽ ബോംബ്‌ സൂക്ഷിച്ചതെന്ന് എറുവാട്ട്‌ മോഹനൻ ആരോപിച്ചു. ഇതിനു പിന്നിൽ വൻ ഗൂഡാലോചനയുണ്ടെന്നും സമഗ്രാന്വേഷണം നടത്തി കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. പോലീസ് നിക്ഷ്പക്ഷമായ അന്വേഷണം നടത്തി ജനങ്ങളുടെ ആശങ്കയകറ്റണണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പു പരാജയം മുന്നിൽക്കണ്ടു കൊണ്ടുള്ള സിപിഎമ്മിൻ്റെ കോപ്പുകൂട്ടലാണിതെന്ന് യുവമോർച്ച ജില്ലാ സെക്രട്ടറി ടി ടി സാഗറും ആരോപിച്ചു.

Keywords:  Kerala, News, Kasaragod, Kanhangad, Pallikara, House, Injured, Politics, UDF, LDF, Yuvamorcha, Top-Headlines, Bomb, Police,   Suspected steel bomb exploded during demolition of unoccupied house ; Worker injured.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia