city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cultural Heritage | ചിറക്കൽ കോവിലകം സന്ദർശിച്ച് സുരേഷ് ഗോപി; സാംസ്കാരിക പൈതൃക ഗ്രാമം പദ്ധതിക്ക് കേന്ദ്ര സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുമെന്ന് ഉറപ്പ്

Suresh Gopi visiting Chirakkal Kovilakam for cultural heritage project
Photo: Arranged

● ചിറക്കലിന്റെ സാംസ്കാരിക പ്രാധാന്യം കേന്ദ്ര മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തും.
● മാർച്ച് 28 മുതൽ 31 വരെ നടക്കുന്ന മഹാകളിയാട്ട വിളംബരം മന്ത്രി നിർവഹിച്ചു.
● കളിയാട്ട ചടങ്ങുകളുടെ പത്രിക ചാമുണ്ഡി കോട്ടം സംരക്ഷണ സമിതി മന്ത്രിക്ക് നൽകി.

കണ്ണൂർ: (KasargodVartha) ചിറക്കൽ സാംസ്കാരിക പൈതൃക ഗ്രാമം പദ്ധതിക്ക് കേന്ദ്ര സഹായം ലഭ്യമാക്കാൻ താൻ പരിശ്രമിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അറിയിച്ചു. തെയ്യത്തിൻ്റെ പീഠംവഴക്കം ചെയ്ത രാജകോവിലകം, തെയ്യസ്ഥാനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്ന ചിറക്കലിൻ്റെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്ന പദ്ധതിക്കായാണ് കേന്ദ്ര സഹായം തേടുന്നത്. ചിറക്കൽ കോവിലകവും ചിറക്കൽ ചിറയും സന്ദർശിച്ച ശേഷം ചിറക്കൽ പൂരുരുട്ടാതി തിരുന്നാൾ സി.കെ. രാമവർമ്മ വലിയ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സുരേഷ് ഗോപി ഈ ഉറപ്പ് നൽകിയത്.

Suresh Gopi visiting Chirakkal Kovilakam for cultural heritage project

ചിറക്കലിൻ്റെ ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യം കേന്ദ്ര മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അതുമായി ബന്ധപ്പെട്ട് പദ്ധതികൾ ആവിഷ്കരിക്കാൻ ശ്രമിക്കുമെന്നും കേന്ദ്ര സഹമന്ത്രി കൂട്ടിച്ചേർത്തു. കോവിലകത്തിൻ്റെ തെയ്യസ്ഥാനമായ ചാമുണ്ഡി കോട്ടത്ത് മാർച്ച് 28 മുതൽ 31 വരെ നടക്കുന്ന മഹാകളിയാട്ടത്തിൻ്റെ വിളംബരം സുരേഷ് ഗോപി നിർവഹിച്ചു.

ചാമുണ്ഡി കോട്ടം സംരക്ഷണ സമിതി സെക്രട്ടറി സി.കെ. സുരേഷ് വർമ്മ കളിയാട്ട ചടങ്ങുകളുടെ പത്രിക കേന്ദ്രമന്ത്രിക്ക് കൈമാറി. മഹാകളിയാട്ടം കാണാൻ പരമാവധി ശ്രമിക്കാമെന്നും സുരേഷ് ഗോപി അറിയിച്ചു. ബി ജെ പി കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ കെ. കെ വിനോദ് കുമാർ, കാസർകോട് ജില്ലാ പ്രസിഡന്റ്‌ എംഎൽ അശ്വിനി എന്നിവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഫോക് ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, വലിയരാജാവിൻ്റെ ഭാര്യ വിജയലക്ഷ്മി തമ്പുരാട്ടി, ഡോ. സുമ സുരേഷ് വർമ്മ എന്നിവർ ചേർന്ന് സുരേഷ് ഗോപിയെ സ്വീകരിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Suresh Gopi visits Chirakkal Kovilakam and assures efforts to secure central aid for preserving the cultural heritage village project.

#SureshGopi #CulturalHeritage #CentralAid #ChirakkalKovilakam #Mahakaliyattam #KeralaCulture

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia