city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്തു; ഗസ്റ്റ് ഹൗസില്‍ ഒന്നേകാല്‍ മണിക്കൂര്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍; 'പണം നല്‍കിയതായി പറയുന്ന ദിവസം സ്ഥലത്തില്ലെന്ന് മൊഴി'

കാസര്‍കോട്: (www.kasargodvartha.com 16.09.2021) മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. വ്യഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോടീസ് നല്‍കിയിരുന്നു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രനെ ചോദ്യം ചെയ്തു; ഗസ്റ്റ് ഹൗസില്‍ ഒന്നേകാല്‍ മണിക്കൂര്‍ ക്രൈംബ്രാഞ്ചിന് മുന്നില്‍; 'പണം നല്‍കിയതായി പറയുന്ന ദിവസം സ്ഥലത്തില്ലെന്ന് മൊഴി'

രാവിലെ 11 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഒന്നേകാല്‍ മണിക്കൂറോളം നീണ്ടുനിന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി എസ് പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയെ തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും പിന്‍വലിപ്പിക്കാന്‍ രണ്ട് ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നാണ് പരാതി. അന്വേഷണം ആവശ്യപ്പെട്ട് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശനാണ് പരാതി നല്‍കിയത്.

എന്നാല്‍ കെ സുന്ദരയെ തനിക്ക് അറിയില്ലെന്നും പണം നല്‍കിയതായി പറയപ്പെടുന്ന ദിവസം താന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നുമാണ് കെ സുരേന്ദ്രന്‍ മൊഴി നല്‍കിയതെന്നാണ് വിവരം. താളിപ്പടപ്പിലെ ഹോടെലില്‍ താമസിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ മൊഴി നല്‍കിയെന്നാണ് റിപോര്‍ട്. അതേസമയം കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരായി നേരിടുമെന്നും ചോദ്യം ചെയ്യലിന് ശേഷം കെ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊടകര, ബത്തേരി എന്നിവിടങ്ങളിലെ കേസുകളും രാഷ്ട്രീയ പ്രേരിതമായിരുന്നു. നിയമ വ്യവസ്ഥയോട് വിശ്വാസമുള്ളത് കൊണ്ടാണ് ചോദ്യം ചെയ്യലിന് ഹാജരായതെന്നും അദ്ദേഹം വ്യക്തമാക്കി.

യുവമോര്‍ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് മണികണ്ഠ റൈ, ജനറല്‍ സെക്രടറി മുരളീധര യാദവ് തുടങ്ങിയവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കെ സുന്ദരയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിലാണ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കേസ് റജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസങ്ങള്‍ക്കുശേഷമായിരുന്നു സുരേന്ദ്രന് നോടീസ് നല്‍കിയത്. അതേസമയം ആവശ്യമെങ്കില്‍ സുരേന്ദ്രനെ വീണ്ടും വിളിപ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിക്കുന്നത്. കേസില്‍ വൈകാതെ തന്നെ കുറ്റപത്രവും സമര്‍പിക്കുമെന്നാണ് സൂചന.

Keywords: News, Kasaragod, Manjeshwaram, Investigation, Crimebranch, Police, Case, BJP, Politics, Political party, Top-Headlines, Kerala, Surendran questioned by crime branch in Manjeswaram election bribery case.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia