city-gold-ad-for-blogger

കോൺഗ്രസ് നേതൃത്വത്തിൽ അഴിച്ചുപണി; സണ്ണി ജോസഫ് അധ്യക്ഷൻ, സുധാകരന് പുതിയ റോൾ

Sunny Joseph, new KPCC president.
Photo Credit: Facebook/ Sunny Joseph

● കെ. സുധാകരനെ പ്രവർത്തക സമിതിയിലേക്ക് മാറ്റി.
● അടൂർ പ്രകാശ് യു.ഡി.എഫ് കൺവീനറായി നിയമിക്കപ്പെട്ടു.   
● പി.സി. വിഷ്ണുനാഥ് വർക്കിംഗ് പ്രസിഡന്റായി.
● സണ്ണി ജോസഫ് മുൻ കണ്ണൂർ ഡി.സി.സി അധ്യക്ഷനായിരുന്നു.
● എം.എം. ഹസ്സനെ യു.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്നും നീക്കി.

കണ്ണൂർ: (KasargodVartha) കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഏറെ വാദപ്രതിവാദങ്ങൾ നടന്നതിന് ഒടുവിൽ സണ്ണി ജോസഫ് എം.എൽ.എയെ ഹൈക്കമാൻഡ് പുതിയ അധ്യക്ഷനായി നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ. സുധാകരനെ കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് സ്ഥിരം ക്ഷണിതാവായി മാറ്റി. അടൂർ പ്രകാശാണ് യു.ഡി.എഫിൻ്റെ പുതിയ കൺവീനർ. പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ പുതിയ വർക്കിംഗ് പ്രസിഡൻ്റുമാരാണ്.

പ്രസിഡൻ്റ് സ്ഥാനത്തുനിന്ന് മാറണമെന്ന് പാർട്ടി ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ. സുധാകരൻ നേരത്തെ പ്രതികരിച്ചിരുന്നു. ഈ പ്രതികരണത്തിൽ പാർട്ടിക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതിനിടെയാണ് സണ്ണി ജോസഫിനെ നിയമിച്ചുകൊണ്ടുള്ള തീരുമാനം വരുന്നത്. നിലവിൽ പേരാവൂർ എം.എൽ.എയാണ് സണ്ണി ജോസഫ്. നേരത്തെ കണ്ണൂർ ഡി.സി.സി അധ്യക്ഷനായിരുന്നു. സുധാകരന് പകരക്കാരനായാണ് സണ്ണി ജോസഫിനെ നിയോഗിച്ചത്.

നിലവിലെ യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സനെയും കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെ പദവിയിൽ നിന്നൊഴിവാക്കി. വർക്കിംഗ് പ്രസിഡൻ്റായി നിയമിതനായ പി.സി. വിഷ്ണുനാഥിനെ എ.ഐ.സി.സി സെക്രട്ടറി പദവിയിൽനിന്നു നീക്കി. ഡോ. അഖിലേഷ് പ്രസാദ് സിങ്ങും പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായിരിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

 ആരാണ് സണ്ണി ജോസഫ്  അഥവാ പാർട്ടിക്കാരുടെ 'സണ്ണി വക്കീൽ'

ഇപ്പോൾ വക്കീൽ വേഷമിടാറില്ലെങ്കിലും പാർട്ടിക്കാർക്കു 'സണ്ണി വക്കീൽ' ആണു സണ്ണി ജോസഫ് എം.എൽ.എ. രണ്ടു പതിറ്റാണ്ടോളം അഭിഭാഷകനായിരുന്നു. തൊടുപുഴയിൽനിന്ന് ഉളിക്കൽ പുറവയലിലേക്കു കുടിയേറിയതാണു കുടുംബം. കെ.എസ്.യു വഴി രാഷ്ട്രീയക്കാരനായി. കണ്ണൂർ ഡി.സി.സി പ്രസിഡൻ്റ് ആയിരുന്നു. ഇതിനിടെ, കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കറ്റ് അംഗവും ഉളിക്കൽ സർവീസ് സഹകരണബാങ്ക്, തലശ്ശേരി കാർഷിക വികസന ബാങ്ക്, മട്ടന്നൂർ ബാർ അസോസിയേഷൻ, ഇരിട്ടി എജ്യുക്കേഷൻ സൊസൈറ്റി എന്നിവയുടെ പ്രസിഡൻ്റായി. തരക്കേടില്ലാതെ വോളിബോൾ കളിക്കും.

നിയമസഭയിലേക്ക് ആദ്യ മത്സരം പേരാവൂരിൽ 2011ൽ. സിറ്റിങ് എം.എൽ.എ കെ.കെ. ശൈലജക്കെതിരെ ജയം. 2016ലും 2021ലും ഇവിടെ ജയം ആവർത്തിച്ചു. നിയമബിരുദധാരി. നിയമം പഠിച്ചത് കോടതിയെക്കാൾ പ്രയോജനപ്പെട്ടതു നിയമസഭാ ചർച്ചകൾക്കിടെയുള്ള വാദപ്രതിവാദത്തിൽ. ഇരിട്ടി തന്തോടാണു താമസം. ഭാര്യ എൽസി ജോസഫ്. മക്കൾ ആശ റോസ്, ഡോ. അഞ്ജു റോസ്.

സണ്ണി ജോസഫിന്റെ നിയമനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എന്താണ്? കോൺഗ്രസ്സിന്റെ ഈ തീരുമാനം പാർട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകും?

Article Summary: Sunny Joseph appointed as the new KPCC president. K. Sudhakaran invited to the Congress Working Committee. Adoor Prakash named UDF convenor. PC Vishnunath, AP Anilkumar, and Shafi Parambil appointed as working presidents.
 

 #KPCC, #Congress, #KeralaPolitics, #SunnyJoseph, #Sudhakaran, #AdoorPrakash.
 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia