city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സോളാര്‍ റിപോര്‍ട്ടില്‍ പ്രാഥമികനടപടികള്‍ പോലും തുടങ്ങിയില്ല; എന്തുസംഭവിച്ചുവെന്ന് ഉയര്‍ന്ന പോലീസുദ്യോഗസ്ഥരോട് ഡി ജി പി

തിരുവനന്തപുരം: (www.kasargodvartha.com 19.12.2017) സോളാര്‍ കമ്മീഷന്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ പ്രാഥമികനടപടികള്‍ പോലുമായില്ല. അന്വേഷണം എന്തായെന്ന് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരോട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ചോദിച്ചു.

റിപ്പോര്‍ട്ടിന്മേല്‍ രണ്ടു മാസം മുമ്പ് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഇതുവരെ പ്രാഥമിക നടപടികള്‍ പോലും തുടങ്ങാത്ത സാഹചര്യത്തിലാണ് ഡിജിപി രാജേഷ് ദിവാന്‍, പൊലീസ് ആസ്ഥാനത്തെ ഐജി ദിനേശ് കാശ്യപ് എന്നിവരോട് എന്തു ചെയ്തുവെന്ന് ബെഹ്‌റ ചോദിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രിമാര്‍, എം.എല്‍എമാര്‍, ഉയര്‍ന്ന പൊലീസുദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള തുടര്‍ അന്വേഷണമാണ് സ്തംഭനാവസ്ഥയിലായത്.

സോളാര്‍ റിപോര്‍ട്ടില്‍ പ്രാഥമികനടപടികള്‍ പോലും തുടങ്ങിയില്ല; എന്തുസംഭവിച്ചുവെന്ന് ഉയര്‍ന്ന പോലീസുദ്യോഗസ്ഥരോട് ഡി ജി പി

അന്വേഷണം പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയ ഉടന്‍ ബെഹ്‌റ പൊലീസ് സംഘത്തിന്റെ യോഗം വിളിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. പക്ഷേ ഒന്നും മുന്നോട്ടുപോയില്ല. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന് ഇനി നാലു മാസത്തെ സര്‍വീസ് മാത്രമേയുള്ളു. ഇക്കാരണത്താലും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കരുതെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചതിനാലുമാണ് രാജേഷ് ദിവാന്‍ അന്വേഷണത്തിനു മടിക്കുന്നത്. എന്നാല്‍ അന്വേഷണം സംബന്ധിച്ച ഉത്തരവിറങ്ങിയതുകൊണ്ട് മുന്നോട്ടുപോകാതിരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കാവില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹം അന്വേഷണസംഘത്തോട് വിവരങ്ങള്‍ ആരാഞ്ഞത്.

Credit: S Narayanan / Mangalam

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രAധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ aഉൾപ്പെടെa മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Top-Headlines, Oommen Chandy, Police, Politics, Solar report, DGP,  Solar report; Primary investigations Not even started.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia