ഗോ സംരക്ഷണത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് ക്യൂബ സാമ്പത്തിക ശേഷി തിരിച്ചുപിടിച്ചതെന്ന് ആര്‍ എസ് എസ്
Jul 29, 2017, 09:50 IST
കോട്ടയം: (www.kasargodvartha.com 29.07.2017) ഗോ സംരക്ഷണത്തിലൂടെയാണ് കമ്മ്യൂണിസ്റ്റ് ക്യൂബ സാമ്പത്തിക ശേഷി തിരിച്ചുപിടിച്ചതെന്ന വാദവുമായി ആര്‍ എസ് എസ്. മടങ്ങാം ഗ്രാമത്തിലേക്ക്, ഗോവിലേക്ക്, കൃഷിയിലേക്ക്, പ്രകൃതിയിലേക്ക് എന്ന പേരില്‍ ആര്‍എസ്എസിന്റെ ഗോ സേവാ വിഭാഗമിറക്കിയ പുസ്തകത്തിലാണ് ഇത് വ്യക്തമാക്കുന്നത്. എന്നാല്‍ ആരുടെയും ആഹാര സ്വതന്ത്രത്തില്‍ ഇടപെടാന്‍ ആര്‍എസ്എസ് ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.
പശുക്കളെ കൊന്നാല്‍ അവിടെ ഏഴു വര്‍ഷം കഠിനതടവാണ് ശിക്ഷ. ഇത് കേരളത്തിലെ ഡി വൈ എഫ് ഐക്കാര്‍ മനസ്സിലാക്കണമെന്നും ആര്‍ എസ് എസ് പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. പശുക്കളെ കേന്ദ്രീകരിച്ചുള്ള കാര്‍ഷികശൈലി സ്വീകരിച്ച് ക്യൂബ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇടതു സംഘടനകള്‍ നടത്തുന്ന ബീഫ് ഫെസ്റ്റിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ മരുന്നുകമ്പനികളാണെന്നും പുസ്തകത്തില്‍ പറയുന്നു.
ഇന്ത്യയിലെ മരുന്നുകമ്പനികള്‍ 1948ല്‍ 12 കോടിയുടെ മരുന്നുകളാണ് വിറ്റഴിച്ചത്. 1990 ല്‍ ഇത് 4,300 കോടിയായെന്നും ആര്‍എസ്എസ് കണക്ക് സഹിതം വ്യക്തമാക്കുന്നു. 18ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ അറവുശാലകള്‍ ഉണ്ടായിരുന്നില്ല. ബ്രിട്ടീഷുകാര്‍ എത്തിയതോടെയാണ് ഗോവധം കഠിനശിക്ഷ ലഭിക്കുന്നതല്ലാത്ത ഒരു സംഭവമായതെന്നും അവര്‍ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kottayam, RSS, BJP, CPM, DYFI, cow, Politics, Slaughtering cows is banned in Cuba and those who violate the rule will be jailed for seven years, Top-Headlines, news.