Police Booked | സിപിഎം ബ്രാഞ്ച് സെക്രടറിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ അപവാദ പ്രചരണമെന്ന് പരാതി; കേസെടുത്തു
Apr 20, 2023, 20:54 IST
ചന്തേര: (www.kasargodvartha.com) സിപിഎം ബ്രാഞ്ച് സെക്രടറിക്കെതിര സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പ്രചാരണം നടത്തിയതിന് പൊലീസ് കേസെടുത്തു. സിപിഎം പിലിക്കോട് ഏച്ചിക്കൊവ്വല്‍ ബ്രാഞ്ച് സെക്രടറി എം കമലാക്ഷന്റെ (59) പരാതിയിലാണ് ചന്തേര പൊലീസ് കേസെടുത്തത്.
മാര്‍ച് 31 മുതല്‍ തുടര്‍ചയായി ബ്രാഞ്ച് സെക്രടറിയെ കള്ളനാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം വാട്‌സ് ആപിലും ഫേസ്ബുകിലും പോസ്റ്റിട്ട് മാനഹാനിയുണ്ടാക്കിയെന്നാണ് പരാതി. കമലാക്ഷന്‍ കോടതിയില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.

Keywords: Kerala News, Malayalam News, Kasaragod News, CPM-News, Chandera-Police, Social-Media-News, Slander campaign on social media against CPM branch secretary.