city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസിയുടെ മരണം: കേന്ദ്രമന്ത്രിമാരെ കാണും; എസ് കെ എസ് എസ് എഫ് മനുഷ്യാവകാശ സമ്മേളനം 15 ന്

കാസര്‍കോട്: (www.kasargodvartha.com 13.02.2017) സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന ഖാസി സി എം അബ്ദുല്ല മാലവിയുടെ മരണം നടന്ന് ഫെബ്രുവരി 15ന് ഏഴ് വര്‍ഷം പൂര്‍ത്തിയാവുന്ന സാഹചര്യത്തിലാണ് 'നീതി നിഷേധത്തിന്റെ 7 ാം ആണ്ട്' എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബുധന്‍ ഉച്ചക്ക് രണ്ട് മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് സമ്മേളനം നടക്കുന്നത്. ഒരു സാധാരണ മനുഷ്യന്റെ ജീവന് നല്‍കുന്ന വിലപോലും സര്‍വരാലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഖാസിയുടെ ജീവന് ഇവിടെത്തെ ഭരണ കൂടവും അന്വേഷണ ഏജന്‍സികളും നല്‍കുന്നില്ലെന്ന് എസ് കെ എസ് എസ് എഫ് നേതാക്കള്‍ ആരോപിച്ചു. ഉത്തര കേരളത്തിലെ വിദ്യാഭ്യാസ നവോത്ഥാന വളര്‍ച്ചക്ക് നേതൃപരമായ പങ്ക് വഹിച്ച ഒരു വലിയ മനുഷ്യന്റെ ദുരൂഹമരണത്തില്‍ വേണ്ടത് പോലെ ഭരണ പക്ഷവും പ്രതിപക്ഷവും ഇടപെടാത്തത് ഖേദകരമാണ്.

ഖാസിയുടെ മരണം: കേന്ദ്രമന്ത്രിമാരെ കാണും; എസ് കെ എസ് എസ് എഫ് മനുഷ്യാവകാശ സമ്മേളനം 15 ന്


തെരഞ്ഞെടുപ്പ് സമയങ്ങളില്‍ വാഗ്ദാനങ്ങള്‍ നല്‍കി പോകുന്ന രാഷ്ട്രീയക്കാരെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി വിദ്യാഭ്യാസ സംഘടനകളും മനുഷ്യാവകാശ സംഘടനകളും പ്രവര്‍ത്തിക്കുന്ന കേരളക്കരയില്‍ ഖാസിയുടെ കാര്യത്തില്‍ കാണിക്കുന്ന മൗനം ലജ്ജകരമാണ്. മക്കളോട് പോലും മൊഴിയെടുക്കാതെ സി ബി ഐ അന്വേഷണം അവസാനിപ്പിച്ചത് ചിലരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ്. ഇത്രയും വലിയ കോളിളക്കം സൃഷ്ടിച്ച ഖാസി കേസ് വെറും ലാഘവത്തോട് കൂടിയാണ് സി ബി ഐ കൈകാര്യം ചെയ്തത്. ഒരു സ്പഷ്യല്‍ ടീമിനെ നിയമിക്കണമെന്നാണ് ഖാസിയുടെ കുടുംബവും സംഘനകളും ആക്ഷന്‍ കമ്മിറ്റിയും ആവശ്യപ്പെട്ടത്. സി ജെ എം കോടതി അതിന് ഉത്തറവ് ഇറക്കിയെങ്കിലും മറ്റു കേസുകള്‍ അന്വോഷിക്കുന്ന ടീമിന് ചുമതല നല്‍കി തല്‍കാലം ഒഴിഞ്ഞ് മാറുകായാണ് സി ബി ഐ ഡയറക്ടര്‍ ചെയ്തത്. നേതാക്കള്‍ കുറ്റപ്പെടുത്തി.

നേരത്തെ ഉന്നയിച്ച ആവശ്യങ്ങളുമായി കുടുംബത്തോടൊപ്പം സംഘടനയും മുന്നോട്ട് പോകും. കേന്ദ്രമന്ത്രമാരെ കാണാനും തീരുമാനിച്ചിട്ടുണ്ട്. സംഘടനയുടെ ഭാവികാര്യങ്ങള്‍ മനുഷ്യാവകാശ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. പരിപാടിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഖാസി ത്വാഖ അഹ്മ്മദ് മൗലവി, യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി, എം എ ഖാസിം മുസിലിയാര്‍, ഉമര്‍ ഫൈസി മുക്കം, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അഡ്വ. ത്വയ്യിബ് ഹുദവി, അഡ്വ. പൗരന്‍ തുടങ്ങിയവരും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന - ജില്ലാ നേതാക്കളും സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹീം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ സുഹൈര്‍ അസ്ഹരി സംബന്ധിച്ചു.

Related News:
എസ് കെ എസ് എസ് എഫിന്റെ പരിപാടിയില്‍ രാഷ്ട്രീയനേതാക്കളെ അടുപ്പിക്കേണ്ടെന്ന് സംഘടനാനേതാക്കള്‍ക്കിടയില്‍ അഭിപ്രായം; ഖാസിയുടെ മരണത്തില്‍ മനുഷ്യാവകാശ സമ്മേളനം 15 ന്

Keywords: Kasaragod, Kerala, SKSSF, news, Chembarika, Samastha, C.M Abdulla Maulavi, Political party, Politics, Qazi death, Death anniversary, Human Rights, Conference, SKSSF District Committee, Municipal conference hall, SKSSF Human Rights Conference on 15th

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia