എസ് കെ എസ് എസ് എഫിന്റെ പരിപാടിയില്‍ രാഷ്ട്രീയനേതാക്കളെ അടുപ്പിക്കേണ്ടെന്ന് സംഘടനാനേതാക്കള്‍ക്കിടയില്‍ അഭിപ്രായം; ഖാസിയുടെ മരണത്തില്‍ മനുഷ്യാവകാശ സമ്മേളനം 15 ന്
Feb 8, 2017, 16:38 IST
കാസര്‍കോട്: (www.kasargodvartha.com 08.02.2017) സമസ്ത വൈസ് പ്രസിഡന്റും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന ഖാസി സി എം അബ്ദുല്ല മാലവിയുടെ മരണം നടന്ന് ഏഴ് വര്‍ഷം പിന്നിടുന്ന ഫെബ്രുവരി 15ന് 'നീതി നിഷേധത്തിന്റെ 7 -ാം ആണ്ട്' എന്ന പ്രമേയത്തില്‍ മനുഷ്യാവകാശ സമ്മേളനം നടത്തുമ്പോള്‍ പരിപാടിയില്‍ രാഷ്ട്രീയനേതാക്കളെ അടുപ്പിക്കേണ്ടെന്ന് സംഘടനാനേതൃത്വത്തില്‍ അഭിപ്രായമുയര്‍ന്നു.
ചട്ടഞ്ചാല്‍ എം ഐ സിയില്‍ നടന്ന എസ് കെ എസ് എസ് എഫ് ജില്ല സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍ക്കെതിരെ നിശിതമായ വിമര്‍ശനം ഉയര്‍ന്നത്. മുമ്പ് ഭരണത്തിലുണ്ടായിരുന്ന യുഡിഎഫും അന്ന് കേന്ദ്രത്തില്‍ ഭരണം കയ്യാളിയിരുന്ന യുപിഎയും സിബിഐയുടെ അന്വേഷണകാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്ന് യോഗം വിലയിരുത്തി. പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാരും കേന്ദ്രസര്‍ക്കാരും നീതി നടപ്പിലാക്കാന്‍ തയ്യാറായില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
സിബിഐ രണ്ട് തവണയായി നടത്തിയ അന്വേഷണങ്ങളും പ്രഹസനമാണെന്നും ഖാസിയുടെ മക്കളോടു പോലും മൊഴിയെടുക്കാതെ അന്വേഷണം അവസാനിപ്പിച്ച സിബിഐയുടെ നിലപാട് ചിലരുടെ സമ്മര്‍ദങ്ങള്‍ക്ക് വേണ്ടിയാണെന്നും യോഗം കുറ്റപ്പെടുത്തി. ഖാസി കേസുമായി ബന്ധപ്പെട്ട തുടര്‍ കാര്യങ്ങള്‍ക്ക് യോഗം രൂപം നല്‍കി. ജനകീയ ആക്ഷന്‍ കമ്മിറ്റിയും കുടുബക്കാരും നടത്തിയ അനിശ്ചിതകാല സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി നല്‍കിയ വാക്ക് പാലിക്കാത്തതും സമരപന്തലില്‍ ഇലക്ഷന്‍ സമയത്ത് വന്ന് നല്‍കിയ വാഗ്ദാനങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ പാലിക്കാത്തതും സര്‍വ്വരാലും ആദരിക്കപ്പെടുന്ന മഹാ പണ്ഡിതനോടും ജനങ്ങളോടും കാണിക്കുന്ന മഹാപാതകവും വഞ്ചനയുമാണെന്ന് യോഗം ആരോപിച്ചു.
കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മനുഷ്യാവകാശ സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സമസ്ത കേന്ദ്ര, ജില്ലാ മുശാവറ നേതാക്കള്‍, പോഷക ഘടകങ്ങളുടെ സംസ്ഥാന - ജില്ലാ നേതാക്കള്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍, നിയമ വിദഗ്ദര്‍ സംബന്ധിക്കും.
യോഗത്തില്‍ ജില്ല പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, അബൂബക്കര്‍ സാലൂദ് നിസാമി, ബശീര്‍ ദാരിമി തളങ്കര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സലാം ഫൈസി പേരാല്‍, റഷീദ് ഫൈസി ആറങ്ങാടി, സിദ്ദീഖ് അസ്ഹരി പാത്തുര്‍, യൂനുസ് ഫൈസി പെരുമ്പട്ട, എം എ ഖലീല്‍, ഇസ്മാഈല്‍ മച്ചംപാടി, ശരീഫ് നിസാമി മുഗു, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ കുഞ്ഞി ചെര്‍ക്കള, ശറഫുദ്ദിന്‍
കുണിയ, ഇബ്രാഹിം മവ്വല്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, SKSSF, Programme, Politics, Samastha, C.M Abdulla Maulavi, chattanchal, MIC, CBI, Police, Political leaders, SKSSF Human right conference on 15th