city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാനഗര്‍ അന്ധവിദ്യാലയം എസ്എഫ്‌ഐ ഏറ്റെടുത്തു

കാസര്‍കോട്: (www.kasargodvartha.com 02.06.2017) വിദ്യാനഗര്‍ സര്‍ക്കാര്‍ അന്ധവിദ്യാലയം എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. 'നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ' എന്ന സന്ദേശമുയര്‍ത്തിയാണ് സ്‌കൂളിന്റെ പഠനപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ എസ്എഫ്‌ഐ രംഗത്തിറങ്ങിയിട്ടുള്ളത്. ഏറ്റെടുക്കലിന്റെ ഭാഗമായി കുട്ടികള്‍ക്ക് ബാഗും കുടയും നല്‍കി.

ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എ എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് എം വി രതീഷ് അധ്യക്ഷത വഹിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി പി സനല്‍, വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന്‍, പ്രധാനാധ്യപകന്‍ അബ്ദുല്ല, സ്റ്റാഫ് സെക്രട്ടറി ആന്റണി, അധ്യാപകരായ ബാബു, നാരായണന്‍, ഷിബുലാല്‍ പാടി എന്നിവര്‍ സംസാരിച്ചു. എസ്എഫ്‌ഐ ജില്ലാസെക്രട്ടറി കെ മഹേഷ് സ്വാഗതം പറഞ്ഞു.

വിദ്യാനഗര്‍ അന്ധവിദ്യാലയം എസ്എഫ്‌ഐ ഏറ്റെടുത്തു


എസ്എഫ്‌ഐ ഏരിയാ കമ്മിറ്റികളും ഓരോ സ്‌കൂളുകള്‍ വീതം ഏറ്റെടുക്കും. നീലേശ്വരം, പനത്തടി, ബേഡകം, ഏരിയകളില്‍ ക്യാമ്പയിന് തുടക്കമായി. നീലേശ്വരം ഏരിയാ കമ്മിറ്റി ചെരണത്തല ഗവ. എല്‍പി സ്‌കൂളും പനത്തടി ഏരിയാ കമ്മിറ്റി പെരുതടി ഗവ. എല്‍പി സ്‌കൂളും ബേഡകം ഏരിയാകമ്മിറ്റി വാവടുക്കം ഗവ. എല്‍പി സ്‌കൂളും ഏറ്റെടുത്തു. കാഞ്ഞങ്ങാട് ഏരിയാകമ്മിറ്റി ഹൊസ്ദുര്‍ഗ് കടപ്പുറം ജിഎഫ്എല്‍പി സ്‌കൂള്‍ ഒരു  വര്‍ഷത്തേക്ക് ദത്തെടുത്ത് മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. സിദ്ധാര്‍ഥ് രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, പ്രധാനാധ്യാപകന്‍ രമേശന്‍, അനില്‍കുമാര്‍, ബി വിനീഷ്, ഷിജിത, നിഖില്‍, സ്റ്റാലിന്‍, അനീഷ്, പി വി ആദര്‍ശ് എന്നിവര്‍ സംസാരിച്ചു. കെ വി നിതിന്‍ സ്വാഗതം പറഞ്ഞു. ഈ വിദ്യാലയങ്ങളില്‍ പഠനോപകരണ വിതരണത്തോടൊപ്പം ലൈബ്രറിയും ഒരുക്കും.

Keywords:  Kerala, kasaragod, news, SFI, CPM, school, helping hands, Politics, Political party, SFI takeS Vidyanagar blind school.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia