കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ് കോഴ്‌സ് മാറ്റം: എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി

● എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഇമ്മാനുവൽ പള്ളിക്കര മാർച്ച് ഉദ്ഘാടനം ചെയ്തു.
● വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാവകാശത്തെ ബാധിക്കുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
● യൂണിവേഴ്സിറ്റി ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
● ജില്ലാ വൈസ് പ്രസിഡന്റ് അഭിനാം ചട്ടഞ്ചാൽ യോഗത്തിൽ അധ്യക്ഷനായിരുന്നു.
കാസർകോട്: (KasargodVartha) കണ്ണൂർ സർവകലാശാലയുടെ കാസർകോട് ക്യാമ്പസിൽ നിന്ന് നിലവിലുള്ള വിവിധ കോഴ്‌സുകൾ മാറ്റാനുള്ള നീക്കത്തിനെതിരെ എസ്.എഫ്.ഐ കാസർകോട് ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.
വിദ്യാചാലയിലെ റോഡ് നഗർ ചാല റോഡിലുള്ള ബി.എഡ്. ക്യാമ്പസിലേക്ക് നടത്തിയ മാർച്ച്, എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ഇമ്മാനുവൽ പള്ളിക്കര ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് അഭിനാം ചട്ടഞ്ചാൽ അധ്യക്ഷനായിരുന്ന യോഗത്തിൽ, നേതാക്കളായ അലൻ പെരിയ, അജിത് എളേരി, ശ്രീഹരി, അനിരുദ്ധ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി. എസ്.എഫ്.ഐ കാസർകോട് ഏരിയ സെക്രട്ടറി അനുരാജ് സ്വാഗതം ആശംസിച്ചു.
ക്യാമ്പസിലെ ഭൗതിക സൗകര്യങ്ങൾ കുറയ്ക്കുന്നത് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാവകാശത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. യൂണിവേഴ്സിറ്റി ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക!
Article Summary: SFI protests Kannur University's decision to relocate courses from Kasaragod campus.
#SFIProtest #KannurUniversity #Kasaragod #StudentRights #EducationNews #Kerala