SFI protest | സംഘപരിവാർ നേതാവിനെ കേന്ദ്ര സർവകലാശാലയുടെ വനിതാദിന പരിപാടിയിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി
Mar 7, 2023, 15:07 IST
പെരിയ: (www.kasargodvartha.com) സംഘപരിവാർ നേതാവിനെ കേന്ദ്ര സർവകലാശാലയുടെ വനിതാദിന പരിപാടിയിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. മുൻ എബിവിപി നേതാവും അഖിൽ ഭാരതീയ രാഷ്ട്രീയ സൈക്ഷിക് മഹാസംഘിന്റെ (ABSRM) അഖിലേൻഡ്യ ജോയിന്റ് ഓർഗനൈസിങ് സെക്രടറിയുമായ ഗുന്ത ലക്ഷ്മണ പങ്കെടുക്കുന്നതിനെതിരെയാണ് എസ്എഫ്ഐ പ്രതിഷേധിച്ചത്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് പരിപാടി നടന്നത്. പരിപാടിയിൽ മുഖ്യാതിഥിയായാണ് അദ്ദേഹം പങ്കെടുത്തത്. ഗുന്ത ലക്ഷ്മണയെ കാംപസിൽ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചിരുന്നു. പുലർചെ നാല് മണിക്ക് കാംപസിലെത്തിയ ഗുന്ത ലക്ഷ്മണയെ വൻ പൊലീസ് സന്നാഹത്തിലാണ് പരിപാടിക്ക് എത്തിച്ചത്.
സംഘപരിവാർ പോഷക സംഘടനയായ അഖിൽ ഭാരതീയ രാഷ്ട്രീയ ശിക്ഷൺ മണ്ഡലിന്റെ പ്രതിനിധിയായാണ് ഗുന്ത ലക്ഷ്‌മൺ എത്തിയത്. കാംപസിലെ ഉന്നതനുമായുള്ള വഴിവിട്ട സൗഹൃദത്തിന്റെ ഭാഗമായാണ് ഗുന്ത ലക്ഷ്മണയെ എത്തിച്ചതെന്നാണ് എസ്എഫ്ഐയും മറ്റും ആരോപിക്കുന്നത്. ജനപ്രതിനിധിയോ അകാഡമീഷ്യനോ അല്ലാത്തയാളെ കാംപസിൽ അതിഥിയായി എത്തിക്കുന്നുവെന്ന് ആരോപിച്ച് ഒരുവിഭാഗം ജീവനക്കാരും വിദ്യാർഥികളും പ്രതിഷേധമുയർത്തിയിരുന്നു.
ജെഎൻയു വൈസ് ചാൻസലർ ശാന്തിശ്രീ ദുലിപുഡി പണ്ഡിറ്റും ചടങ്ങിൽ സംസാരിച്ചു. മറ്റു രാഷ്ട്രീയ പാർടികൾക്കും ജനപ്രതിനിധികൾക്കും സർവകലാശാല വിലക്ക് ഏർപെടുത്തുന്നതായും അതേസമയം സംഘപരിവാർ നേതാക്കളെ ആനയിച്ചുകൊണ്ടുവന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും എസ്‌എഫ്‌ഐ കുറ്റപ്പെടുത്തി. പ്രതിഷേധത്തിന് നേതൃത്വം നൽകിയ എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് കെ സിദ്ധാർഥ്, സെക്രടറി ബിപിൻ രാജ് പായം എന്നിവരടക്കമുള്ള എസ്എഫ്ഐ പ്രവർത്തകരെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റിയ ശേഷമാണ് പരിപാടി നടന്നത്.
Keywords: Ksaragod, Periya, Kerala, News, SFI, Protest, Central University, Leader, University, Arrest, Programme, ABVP, Police, Students, Politics, Political party, Political-News, Top-Headlines, SFI held protest at Central University.
< !- START disable copy paste -->