city-gold-ad-for-blogger

കൊടിമരം നശിപ്പിച്ച എബിവിപി തട്ടകത്തില്‍ പകരം 10 കൊടിമരങ്ങള്‍ നാട്ടി എസ് എഫ് ഐ

തിരുവനന്തപുരം: (www.kasargodvartha.com 24.07.2017) എബിവിപി തട്ടകത്തില്‍ രണ്ടും കല്‍പ്പിച്ച് എസ് എഫ് ഐ. തങ്ങളുടെ കൊടിമരം നശിപ്പിച്ച എം ജി കോളജില്‍ പകരം 10 കൊടിമരങ്ങള്‍ നാട്ടിയാണ് എസ് എഫ് ഐ പ്രതിഷേധം അറിയിച്ചത്. എസ്എഫ്‌ഐ യൂണിറ്റ് രൂപീകരണവുമായി ബന്ധപ്പെട്ട് എബിവിപി-എസ്എഫ്‌ഐ സംഘര്‍ഷം നടന്നിരുന്നു.

കോളജിലേക്ക് മാര്‍ച്ച് നടത്തി എത്തിയ എസ്എഫ്‌ഐ സംഘമാണ് ഗേറ്റിന് മുന്‍വശം കൊടികെട്ടിയ പത്തോളം പോസ്റ്റുകള്‍ കുഴിച്ചിട്ടത്. വിദ്യാര്‍ത്ഥിനികളടക്കം ഇരുന്നോറോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് മാര്‍ച്ച് നടത്തി കോളജിലെത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം കോളജിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു.

കൊടിമരം നശിപ്പിച്ച എബിവിപി തട്ടകത്തില്‍ പകരം 10 കൊടിമരങ്ങള്‍ നാട്ടി എസ് എഫ് ഐ

വര്‍ഷങ്ങളായി എബിവിപി കൈയ്യടക്കിവെച്ചിരുന്ന എംജി കോളജില്‍ കഴിഞ്ഞ ആഴ്ചയാണ് എസ്എഫ്‌ഐ യൂണിറ്റ് രൂപീകരിച്ചത്. ഇതേ തുടര്‍ന്നാണ് എബിവിപി-എസ്എഫ്‌ഐ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് കോളജ് അടച്ചിട്ടിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, Thiruvananthapuram, news, Top-Headlines, SFI, ABVP, BJP, CPM, Politics, College, SFI against ABVP in MG College 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia