city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Clash | കേന്ദ്ര സർവകലാശാലയിൽ എസ്എഫ്ഐ - എബിവിപി സംഘർഷം; വായനാ മുറി കയ്യേറി കൺവെൻഷൻ നടത്തിയെന്ന് ആരോപണം

Clash
Photo: Arranged

എബിവിപി മന:പൂർവം കുഴപ്പം സൃഷ്ടിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ

പെരിയ: (KasargodVartha) കേരള കേന്ദ്ര സര്‍വകലാശാലയിൽ (Central University) എസ്എഫ്ഐ (SFI) - എബിവിപി (ABVP) സംഘർഷം. ഹോസ്റ്റലില്‍ (Hostel) വായനാ മുറി കയ്യേറി എസ്എഫ്‌ഐ പരിപാടി നടത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം. പരിപാടി എബിവിപി വിദ്യാർഥികള്‍ (Students) തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. പ്രതിഷേധത്തെ തുടർന്ന് അധികൃതർ ഇടപെട്ട് പരിപാടി നിർത്തി. വെള്ളിയാഴ്ച രാത്രി ആണ്‍കുട്ടികളുടെ അമരാവതി ഹോസ്റ്റലിലായിരുന്നു സംഭവം. 

മെൻസ് ഹോസ്റ്റല്‍ കണ്‍വെന്‍ഷന്‍ എന്ന പേരിലാണ് എസ്എഫ്ഐ സര്‍വകലാശാല (University) അധികൃതരുടെ അനുമതിയില്ലാതെ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് എബിവിപി ആരോപിച്ചു. എന്നാൽ എല്ലാവർഷവും ആൺകുട്ടികളുടെ മെൻസ് ഹോസ്റ്റൽ കൺവെൻഷനും ഗേൾസ് ഹോസ്റ്റലിൽ വിമൻസ് ഹോസ്റ്റൽ കൺവെൻഷനും നടത്താറുണ്ടെന്നും എബിവിപി മന:പൂർവം കുഴപ്പം സൃഷ്ടിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രടറി അമൽ ആസാദ് പറഞ്ഞു. 

പഴയ പെരിയാർ ഹോസ്റ്റലിലെ ഹാളിലായിരുന്നു പരിപാടി നടത്താൻ നിശ്ചയിച്ചിരുന്നത്. മഴക്കാലമായതിനാൽ അവിടെ വിദ്യാർഥികൾ തുണി ഉണങ്ങാനിട്ടതിനാലാണ് മെൻസ് ഹോസ്റ്റലിലെ ഒഴിഞ്ഞ ഹാളിൽ പരിപാടി നടത്താൻ തീരുമാനിച്ചത്. അവിടെ ടിവി മാത്രമേ ഉണ്ടായിരുന്നുള്ളു. കസേര പോലും ഇല്ലായിരുന്നു.ഇതിനിടയിലാണ് കുറച്ച് വിദ്യാർഥികളെ സംഘടിപ്പിച്ച് എബിവിപി പ്രവർത്തകർ പരിപാടി അവസാനിക്കാറായപ്പോൾ വന്ന് വായനാ മുറി കയ്യേറിയെന്ന് പറഞ്ഞ് മന:പൂർവം പ്രശ്നം സൃഷ്ടിച്ചതെന്ന് അമൽ ആസാദ് വ്യക്തമാക്കി.

എന്നാൽ രാത്രി ഒന്‍പത് മണിയോടെ എസ്എഫ്‌ഐ യൂണിറ്റ് സെക്രടറി അമല്‍ ആസാദ്, ജോയിൻ്റ് സെക്രടറിമാരായ അമർ ശ്യാം, അഭിജിത്ത് ശ്രീനിവാസൻ, യൂണിറ്റ് വൈസ് പ്രസിഡൻ്റ് ശരത്ത്, യൂണിറ്റ് കമിറ്റി അംഗങ്ങളായ സഹദ്, ആൽബിൻ, ആദുൽ തുടങ്ങിയവര്‍ വായനാ മുറിയില്‍ കയറി എസ്എഫ്‌ഐയുടെ പതാക കെട്ടി പരിപാടി നടത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് എബിവിപി പ്രവർത്തകർ പറഞ്ഞു.

ഇതിനിടെ വിദ്യാർഥികള്‍ വായിക്കുന്നതിനായി അവിടെ എത്തിച്ചേര്‍ന്നതായും ഇവരെ എസ്എഫ്‌ഐ നേതാക്കള്‍ തടഞ്ഞതായും എബിവിപി ആരോപിച്ചു. ഇതോടെ സംഘര്‍ഷാവസ്ഥയുണ്ടായി. വിദ്യാർഥികള്‍ക്ക് പിന്തുണയുമായി എബിവിപി പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ അധികൃതർ ഇടപെടുകയായിരുന്നു. ഇതേ തുടർന്ന് എസ്എഫ്‌ഐ നേതാക്കള്‍ പരിപാടി അവസാനിപ്പിച്ചതായും ഇവർ അറിയിച്ചു.

അനുമതിയില്ലാതെ നടത്തിയ പരിപാടി തടയാന്‍ സര്‍വകലാശാലയുടെ സെക്യൂരിറ്റി വിഭാഗം ആദ്യം തയ്യാറായില്ലെന്ന് എബിവിപി പരാതിപ്പെട്ടു.  കേരളത്തിലെ മറ്റ് കാംപസുകളെപ്പോലെ കേരള കേന്ദ്ര സര്‍വകലാശാല ഹോസ്റ്റലിലും ഇടിമുറികള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് എസ്എഫ്‌ഐ എന്നും ഇത് ഏത് വിധേനയും ചെറുക്കുമെന്നും എബിവിപി സംസ്ഥാന സെക്രടറി പറഞ്ഞു. 

കാംപസിലും ഹോസ്റ്റലിലും വിദ്യാർഥികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കാന്‍ ആരെയും അനുവദിക്കില്ല. ഇക്കാര്യത്തില്‍ സര്‍വകലാശാല കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും എസ്എഫ്‌ഐയെ സംരക്ഷിക്കുന്ന നിലപാട് വൈസ് ചാന്‍സലറും രജിസ്ട്രാറും തിരുത്തണമെന്നും എബിവിപി ആവശ്യപ്പെട്ടു. അതേസമയം അടുത്ത ആഴ്ച ഗേൾസ് ഹോസ്റ്റലിൽ വിമൻസ് ഹോസ്റ്റൽ കൺവെൻഷൻ നടത്തുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia