city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criticism | 'സര്‍കാരിന്റെ മുന്‍ഗണന നിശ്ചയിച്ച് ജനവിശ്വാസം തിരിച്ചുപിടിക്കണം'; സിപിഎം സംസ്ഥാന സമിതിയില്‍ പിണറായി വിജയനെതിരെ അതിരൂക്ഷ വിമര്‍ശനം

Severe criticism against CM Pinarayi Vijayan in CPM state committee, Criticism, News, Kerala, Thiruvananthapuram, Several

വിദേശയാത്ര അനവസരത്തിലായിരുന്നു.

അവശ്യസേവനങ്ങള്‍ക്ക് പണമില്ലെന്ന ന്യായം പറയരുത്. 

മേയര്‍- സച്ചിന്‍ദേവ് വിവാദത്തിലും കടുത്ത വിമര്‍ശനം.

തിരുവനന്തപുരം: (KasargodVartha) കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സമിതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. മൈക് ഓപറേറ്ററോട് കയര്‍ത്ത മുഖ്യമന്ത്രിയുടെ സമീപനം തീര്‍ത്തും മോശമായിരുന്നു. മൈകിനോട് പോലും കയര്‍ക്കുന്ന തരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. വിദേശയാത്ര അനവസരത്തിലായിരുന്നെന്നും വിവാദം ഒഴിവാക്കണമായിരുന്നുവെന്നും വിമര്‍ശനം.

സാമ്പത്തിക പ്രതിസന്ധിയില്‍ ധനവകുപ്പിന് നേരെയും വിമര്‍ശനമുയര്‍ന്നു. അവശ്യസേവനങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിക്കണം. പണമില്ലെന്ന ന്യായം പറയരുത്. അത്യാവശ്യങ്ങള്‍ക്ക് പോലും പണം ഞെരുക്കം ഉണ്ടായെന്നും ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതും സപ്ലൈകോ പ്രതിസന്ധിയും ഒഴിവാക്കേണ്ടിയിരുന്നുവെന്നും സമിതി വിമര്‍ശനമുയര്‍ത്തിയതായി മലയാള മനോരമ റിപോര്‍ട് ചെയ്തു. 

കെകെ ശൈലജയെ ഒതുക്കാനാണ് വടകരയില്‍ മത്സരിപ്പിച്ചതെന്നും ശൈലജ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഉണ്ടെന്നും എന്നടക്കമുള്ള പരോക്ഷ പരാമര്‍ശവും സമിതിയില്‍ ഉയര്‍ന്നതായാണ് റിപോര്‍ട്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് നേരെയും വിമര്‍ശനം ഉയര്‍ന്നു. ദല്ലാള്‍ ബന്ധം ഒഴിവാക്കേണ്ടതായിരുന്നു എന്നായിരുന്നു വിമര്‍ശനം. 

മേയര്‍- സച്ചിന്‍ദേവ് വിവാദം പൊതുസമൂഹത്തില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നും പാര്‍ടി സംസ്ഥാന സെക്രടറി ഇതിനെ പിന്തുണക്കരുതായിരുന്നുവെന്നുമായിരുന്നു വിമര്‍ശനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയം സമ്പൂര്‍ണ പരാജയമായിരുന്നുവെന്നും ചില പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഈഴവ വോടില്‍ വന്‍തോതില്‍ ചോര്‍ട ഉണ്ടായെന്ന് സമിതി വിലയിരുത്തിയതായാണ് റിപോര്‍ട്. 

മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമര്‍ശനങ്ങള്‍ വിമര്‍ശനങ്ങള്‍ അവഗണിക്കരുതെന്ന് സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. ജില്ലാ കമിറ്റിയിലുയരുന്ന വിമര്‍ശനങ്ങള്‍ തമസ്‌കരിക്കപ്പെടരുതെന്നും സര്‍കാര്‍ സേവനങ്ങള്‍ക്ക് മുന്‍ഗണന നിശ്ചയിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സര്‍കാരിന്റെ മുന്‍ഗണന നിശ്ചയിച്ചുവേണം ജനവിശ്വാസം തിരിച്ചുപിടിക്കാന്‍. പൊതു സമൂഹത്തിലെ ഇടപെടലില്‍ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും സമിതിയില്‍ നിര്‍ദേശങ്ങള്‍ വന്നുവെന്നാണ് വിവരം.

അതേസമയം, മാര്‍ഗരേഖ എങ്ങനെ വേണം എന്നതില്‍ സംസ്ഥാന സമിതിയില്‍ അന്തിമ തീരുമാനമായില്ല. വിവിധ വിഷയങ്ങളില്‍ തെറ്റുതിരുത്തല്‍ മാര്‍ഗരേഖ സംസ്ഥാന സെക്രടേറിയറ്റ് തീരുമാനിക്കും. സംസ്ഥാന സമിതിയിലുയര്‍ന്ന നിര്‍ദേശങ്ങളും പരിഗണിച്ചായിരിക്കുമിത്. വ്യാഴാഴ്ച സെക്രടറിയേറ്റ് യോഗം ചെര്‍ന്ന് മാര്‍ഗരേഖയില്‍ തീരുമാനമെടുക്കും.
 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia