Allegation | സെറ്റ്‌കോയുടെ കലക്ടേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി; അധ്യാപക - സർക്കാർ ജീവനക്കാർക്ക് ഭാവിയിൽ ശമ്പളം പോലും ഇല്ലാതാകുന്ന സ്ഥിതിയെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ
● അധ്യാപക- സർക്കാർ ജീവനക്കാരുടെ അവകാശനിഷേധങ്ങളിൽ പ്രതിഷേധിച്ചായിരുന്നു സമരം.
● സെറ്റ്‌കോ ചെയർമാനും കെ.എച്ച്.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറുമായ എ.സി അത്താഉല്ല അധ്യക്ഷനായിരുന്നു.
കാസർകോട്: (KasargodVartha) അധ്യാപകരും സർക്കാർ ജീവനക്കാരും അടക്കമുള്ളവരുടെ ഡി.എ. ആനുകൂല്യങ്ങൾ മാത്രമല്ല, അതിവിദൂരമല്ലാത്ത ഭാവിയിൽ ശമ്പളം പോലും ഇല്ലാതാക്കാനുള്ള നീക്കത്തിലാണ് ഇടതു സർക്കാരെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ ആരോപിച്ചു.
സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് കോൺഫഡറേഷൻ (സെറ്റ്‌കോ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കലക്ട്രേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപക- സർക്കാർ ജീവനക്കാരുടെ അവകാശനിഷേധങ്ങളിൽ പ്രതിഷേധിച്ചായിരുന്നു സമരം.
സെറ്റ്‌കോ ചെയർമാനും കെ.എച്ച്.എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറുമായ എ.സി അത്താഉല്ല അധ്യക്ഷനായിരുന്നു. എസ്.ഇ.യു സംസ്ഥാന ട്രഷറർ നാസർ നങ്ങാരത്ത്, കെ.എ.ടി.എഫ് സംസ്ഥാന സെക്രട്ടറി ഒ.എം. യഹ്യാ ഖാൻ, കെ.എച്ച്.എസ് .ടി.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ശരീഫ് തങ്കയം, കെ.എൻ.പി മുഹമ്മദലി, ഗഫൂർ ദേളി, ടി കെ അൻവർ മാസ്റ്റർ, മുസ്തഫ മാസ്റ്റർ, വി പി യൂസുഫ്, ബി.എച്ച് നൗഷാദ്, ടി.എം റാഷിദ് തുടങ്ങിയവർ സംസാരിച്ചു. കൺവീനർ ഡോ. യൂസുഫ് ആമത്തല സ്വാഗതവും ട്രഷറർ ഒ.എം ശഫീഖ് നന്ദിയും പറഞ്ഞു.
#Setco #KasaragodProtest #SalaryCuts #GovernmentEmployees #TeachersRights #KeralaProtest