city-gold-ad-for-blogger
Aster MIMS 10/10/2023

Resigned | ചട്ടഞ്ചാൽ അർബൻ സഹകരണ ബാങ്ക് ഡയറക്ടർ സ്ഥാനത്ത് നിന്നും മുസ്ലിം ലീഗ് നേതാവ് ഹുസൈനാർ തെക്കിൽ രാജിവെച്ചു; സ്ഥാനം ഉപേക്ഷിച്ചത് ആദ്യ ബോർഡ് യോഗത്തിന് പിന്നാലെ; പാർടിയിൽ അഭിപ്രായ ഭിന്നതയെന്ന് സൂചന

ചട്ടഞ്ചാൽ: (www.kasargodvartha.com) ചട്ടഞ്ചാൽ അർബൻ സഹകരണ ബാങ്ക് ഡയറക്ടർ സ്ഥാനത്ത് നിന്നും മുസ്ലിം ലീഗ് നേതാവ് ഹുസൈനാർ തെക്കിൽ രാജിവെച്ചു. വെള്ളിയാഴ്ച ചേർന്ന പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ബോർഡ് യോഗത്തിന് പിന്നാലെയാണ് ലീഗ് നേതാവ് ഡയറക്ടർ ബോട്ട് സ്ഥാനം രാജിവെച്ചത്. ബാങ്കിന്റെ വൈസ് പ്രസിഡന്റാക്കാമെന്ന് അറിയിച്ചാണ് ഹുസൈനാറിനെ മത്സരിപ്പിച്ചതെന്ന് ലീഗ് പ്രവർത്തകർ പറയുന്നു. എന്നാൽ നാടകീയ നീക്കങ്ങൾക്ക് ഒടുവിൽ മുസ്ലിം ലീഗിലെ തന്നെ മജീദ് ബെണ്ടിച്ചാലിനെയാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തത്.

Resigned | ചട്ടഞ്ചാൽ അർബൻ സഹകരണ ബാങ്ക് ഡയറക്ടർ സ്ഥാനത്ത് നിന്നും മുസ്ലിം ലീഗ് നേതാവ് ഹുസൈനാർ തെക്കിൽ രാജിവെച്ചു; സ്ഥാനം ഉപേക്ഷിച്ചത് ആദ്യ ബോർഡ് യോഗത്തിന് പിന്നാലെ; പാർടിയിൽ അഭിപ്രായ ഭിന്നതയെന്ന് സൂചന

കോൺഗ്രസിലെ കൃഷ്‌ണൻ ചട്ടഞ്ചാലാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 13 അംഗ ഡയറക്ടർ ബോർഡിൽ കോൺഗ്രസിന് എട്ടും മുസ്ലിം ലീഗിന് അഞ്ചും ഡയറക്ടർമാരാണുള്ളത്. മുൻ പഞ്ചായത് അംഗം, മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം, മണ്ഡലം പ്രവർത്തക സമിതി അംഗം തുടങ്ങിയ പദവികൾ വഹിക്കുന്ന ഹുസൈനാർ തെക്കിലിന്റെ ആദ്യ ഡയറക്ടർ ബോർഡ് യോഗത്തിൽ തന്നെയുണ്ടായ രാജി മുസ്ലിം ലീഗിന് ക്ഷീണമായിട്ടുണ്ട്. രണ്ടര വർഷം കഴിയാതെ ഇനി അടുത്ത ഡയറക്ടറെ തിരഞ്ഞെടുക്കാൻ കഴിയില്ല.

വ്യക്തിപരമായ പ്രയാസങ്ങളാണ് ബാങ്ക് സെക്രടറിക്ക് നൽകിയ രാജിക്കത്തിൽ ഹുസൈനാർ തെക്കിൽ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ പാർടി അംഗങ്ങൾ അടങ്ങുന്ന വാട്സ്ആപ് ഗ്രൂപിൽ ഇദ്ദേഹം ചില പ്രാദേശിക പ്രവർത്തകരുമായുള്ള അഭിപ്രായ വ്യത്യാസം മൂലമാണ് രാജിയെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് വിവരമുണ്ട്. പണവും സ്വാധീനവും നോക്കിയാണ് വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തതെന്ന ആക്ഷേപം പ്രവർത്തകർക്ക് ഇടയിൽ ഉയർന്നിട്ടുണ്ടെന്നും സൂചനയുണ്ട്.
                
Resigned | ചട്ടഞ്ചാൽ അർബൻ സഹകരണ ബാങ്ക് ഡയറക്ടർ സ്ഥാനത്ത് നിന്നും മുസ്ലിം ലീഗ് നേതാവ് ഹുസൈനാർ തെക്കിൽ രാജിവെച്ചു; സ്ഥാനം ഉപേക്ഷിച്ചത് ആദ്യ ബോർഡ് യോഗത്തിന് പിന്നാലെ; പാർടിയിൽ അഭിപ്രായ ഭിന്നതയെന്ന് സൂചന

പാർടിയിൽ നിന്ന് നീതി നിഷേധം ഉണ്ടായത് വിഷമം ഉണ്ടാക്കിയെന്ന് ഹുസൈനാർ തെക്കിൽ കാസർകോട് വാർത്തയോട് പ്രതികരിച്ചു. രാജിക്കത്ത് സ്വീകരിച്ചതായി ബാങ്ക് സെക്രടറി അനന്തനും കാസർകോട് വാർത്തയോട് പറഞ്ഞു. ജില്ലാ പഞ്ചായത് വൈസ് പ്രസിഡണ്ട് ശാനവാസ് പാദൂരായിരുന്നു നേരത്തെ ബാങ്ക് പ്രസിഡന്റ്. ഇത്തവണ അദ്ദേഹം മത്സരിച്ചിരുന്നില്ല. പ്രമുഖ കോൺഗസ് നേതാവും ചെമനാട് പഞ്ചായത് പ്രസിഡന്റുമായിരുന്ന പാദൂർ കുഞ്ഞാമു ഹാജിയാണ് അർബൻ ബാങ്കിന്റെ രൂപീകരണത്തിലും വളർച്ചയിലും മുഖ്യ പങ്കുവഹിച്ചത്.

Keywords: News, Chattanchal, Kasaragod, Kerala, Resigned, Muslim League, Chattanchal, Bank, Senior Muslim League leader Hussainar Thekkil resigned from post of director of Chattanchal Urban Society Bank.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia