city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Leaders Condemn | എ കെ ജി സെന്ററിന് നേരെയുണ്ടായ സ്‌ഫോടകവസ്തു ആക്രമണം; വ്യാപക പ്രതിഷേധം; കലാപശ്രമമെന്ന് സിപിഎം നേതാക്കള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, അക്രമി എത്തിയത് സ്‌കൂടറില്‍

തിരുവനന്തപുരം: (www.kasargodvartha.com) സി പി എം സംസ്ഥാന ആസ്ഥാനമായ എ കെ ജി സെന്ററിനുനേരെയുണ്ടായ സ്‌ഫോടകവസ്തു ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. എ കെ ജി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന എ കെ ജി ഹോളിലേക്കുള്ള ഗേറ്റിന് സമീപത്തെ കരിങ്കല്‍ ഭിത്തിയിലാണ് ഇരുചക്രവാഹനത്തിലെത്തിയ ആള്‍ സ്‌ഫോടകവസ്തു എറിഞ്ഞത്. സി സി ടി വി ദൃശ്യങ്ങളില്‍ കാണുന്നത് പ്രകാരം വ്യാഴാഴ്ച രാത്രി 11.25 ഓടെയാണ് സ്‌ഫോടനമുണ്ടായത്.

'ആക്രമണത്തിന് എത്തിയയാള്‍ വന്നത് കുന്നുകുഴി ഭാഗത്തുനിന്ന്. ഇരുചക്ര വാഹനത്തിലെത്തിയയാള്‍ ആദ്യം പരിസരമെല്ലാം നോക്കുന്നു. പിന്നീട് തിരിച്ചുപോകുന്നു. സെകന്‍ഡുകള്‍ക്കകം വീണ്ടും തിരിച്ചുവരുന്നു. ഇരുചക്രവാഹനം വേഗം നിര്‍ത്തിയശേഷം കയ്യില്‍ കരുതിയിരുന്ന സ്‌ഫോടകവസ്തു മതിലിന്റെ ഭിത്തിയിലേക്ക് എറിയുന്നു. പുക ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഇയാള്‍ വേഗം വണ്ടിയോടിച്ച് കുന്നുകുഴി ഭാഗത്തേക്ക് തിരിച്ചുപോകുകയായിരുന്നു. ഇവിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാലേ അക്രമിയെ കൃത്യമായി അറിയാന്‍ കഴിയൂ. ദൃശ്യങ്ങള്‍ ശേഖരിച്ചുതുടങ്ങി.'- പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ചെ ഒന്നേമുക്കാലോടെ ഫൊറന്‍സിക് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. അതിവേഗം അന്വേഷണം നടക്കുന്നതെന്ന സൂചനയാണ് ഇതു നല്‍കുന്നത്. വളരെ വേഗമാണ് സംഘമെത്തിയത്. ഏതു രീതിയിലുള്ള സ്‌ഫോടകവസ്തുവാണ് എറിഞ്ഞതെന്ന് സംഘം കണ്ടെത്തും. സ്‌ഫോടകവസ്തുക്കള്‍ ഫൊറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്.

സംഭവമറിഞ്ഞ് രാത്രി വൈകിയും സി പി എം പ്രവര്‍ത്തകരും നേതാക്കളും സ്ഥലത്തേക്ക് പാഞ്ഞെത്തി. സ്‌ഫോടനം നടന്ന സ്ഥലത്ത് പൊലീസ് വടംകൊണ്ട് തിരിച്ചുകെട്ടി. എ കെ ജി സെന്റര്‍ ആക്രമണത്തിന് പിന്നാലെ തലസ്ഥാനത്തും ആലപ്പുഴ ഉള്‍പെടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ആക്രമണത്തെ അപലപിച്ച് മുതിര്‍ന്ന സി പി എം നേതാക്കള്‍ രംഗത്തെത്തി.  

ബോംബാക്രമണമാണ് ഉണ്ടായതെന്നും ബോധപൂര്‍വമുള്ള കലാപശ്രമമാണിതെന്നും എല്‍ ഡി എഫ് കന്‍വീനര്‍ ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. എ കെ ജി സെന്ററിനു് സമീപം വന്‍ പൊലീസ് സന്നാഹം ഏര്‍പെടുത്തി. തിരുവനന്തപുരം നഗരത്തിലെ വിവിധ റോഡുകളില്‍ പൊലീസ് പരിശോധന ശക്തമാക്കി. സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ മന്ത്രി ആന്റണി രാജു, സി പി എം പിബി അംഗം എ വിജയരാഘവന്‍, പി കെ ശ്രീമതി തുടങ്ങിയവര്‍ എ കെ ജി സെന്ററിലെത്തി. ബോധപൂര്‍വമുള്ള പ്രകോപനശ്രമമാണ് ഉണ്ടായതെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ജില്ലാ കമിറ്റിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരത്തില്‍ പ്രകടനം നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 100 കണക്കിന് പ്രവര്‍ത്തകര്‍ എ കെ ജി സെന്ററിന് സമീപത്തേക്കെത്തിയ ശേഷം സെക്രടേറിയറ്റിന് മുന്നിലേക്ക് പ്രകടനം നടത്തുകയായിരുന്നു. പ്രതിഷേധപ്രകടനങ്ങള്‍ മാത്രമേ നടത്താവൂവെന്നും പാര്‍ടി പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും എല്‍ ഡി എഫ് കന്‍വീനര്‍ ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. ക്രമസമാധാന നില തകരാറിലാക്കി സര്‍കാരിനെ തകര്‍ക്കാനുള്ള ശ്രമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Leaders Condemn | എ കെ ജി സെന്ററിന് നേരെയുണ്ടായ സ്‌ഫോടകവസ്തു ആക്രമണം; വ്യാപക പ്രതിഷേധം; കലാപശ്രമമെന്ന് സിപിഎം നേതാക്കള്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, അക്രമി എത്തിയത് സ്‌കൂടറില്‍

കേരളത്തെ കലാപഭൂമിയാക്കാനുളള ശ്രമമാണ് ഉണ്ടായതെന്ന് സി പി എം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം. പ്രകോപനം സൃഷ്ടിക്കാനുള്ള യു ഡി എഫ് തന്ത്രത്തില്‍ വീഴരുത്. സമാധാനപരമായി പ്രതിഷേധിക്കണമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

എ കെ ജി സെന്റര്‍ മുന്‍പും കമ്യൂനിസ്റ്റ് വിരുദ്ധര്‍ ആക്രമിച്ചിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ നല്‍കാനാകൂവെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. സമാധാനപരമായി മാത്രമാകണം രാഷ്ട്രീയത്തെ കാണേണ്ടതെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി കെ ബാലഗോപാല്‍ പറഞ്ഞു.

മനഃപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമമാണുണ്ടായത്. അതിനെ ചെറുക്കാന്‍ പാര്‍ടി ഒറ്റക്കെട്ടായി ശ്രമിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു. ബോധപൂര്‍വം കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചു. പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും എ എ റഹിം എംപി പറഞ്ഞു.

Keywords: News,Kerala,State,Politics,Political party,Top-Headlines,CPM,Congress, Police,Forensic-enquiry, Senior leaders Condemned AKG center attack 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia