city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സെന്‍കുമാറിനെ വീണ്ടും പോലീസ് മേധാവിയായി നിയമിച്ചു; ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരും

തിരുവനന്തപുരം: (www.kasargodvartha.com 06.05.2017) ടി പി സെന്‍കുമാറിനെ വീണ്ടും പോലീസ് മേധാവിയായി നിയമിച്ചു. സെന്‍കുമാറിനെ പോലീസ് മേധാവിയായി നിയമിച്ചു കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു.

നിലവിലെ പോലീസ് മേധാവിയായ ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുന്നതായിരിക്കും. ടി പി സെന്‍കുമാറിനെ പോലീസ് മേധാവിയായി തിരിച്ചെടുക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ വ്യക്തത തേടിയ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍ നിന്നും കനത്ത തിരിച്ചടി നേരിടേണ്ടി വരികയും സര്‍ക്കാരിന്റെത് തെറ്റായ നടപടിയാണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളിയ കോടതി 25,000 രൂപ പിഴയായി ഈടാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

സെന്‍കുമാറിനെ വീണ്ടും പോലീസ് മേധാവിയായി നിയമിച്ചു; ലോക്‌നാഥ് ബെഹ്‌റ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരും

വിധി നടപ്പാക്കാത്തതില്‍ ഒരു ന്യായീകരണവും അര്‍ഹിക്കുന്നില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം. എന്നാല്‍ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതിനെതിരെ സെന്‍കുമാര്‍ ഹര്‍ജി നല്‍കുകയും തുടര്‍ന്ന് ഏപ്രില്‍ 24ന് അദ്ദേഹത്തിന് അനുകൂലമായ വിധി നടപ്പിലാക്കുകയുമായിരുന്നു.

എന്നാല്‍ അതേ സമയം വിധി നടപ്പിലാക്കാന്‍ വൈകിയ കാരണത്താല്‍ ഇതിനെതിരെ സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുകയും കോടതിയലക്ഷ്യ കേസില്‍ സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയുമുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Sen Kumar appointed as Police Head Again

Keywords: Thiruvananthapuram, Court, Police, Appointment, Vigilance, Case, Sen Kumar, Director, Petition, Government,, Advice.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia