കുമ്പള മുതല്‍ മാവിനക്കട്ട വരെ തെരുവ് വിളക്ക് അണഞ്ഞു; മാറ്റിസ്ഥാപിക്കാത്തതില്‍ എസ് ഡി പി ഐ പ്രതിഷേധം
Jul 6, 2017, 18:01 IST
കുമ്പള: (www.kasargodvartha.com 06.07.2017) കുമ്പള മുതല്‍ മാവിനക്കട്ട വരെ കേടായി കിടക്കുന്ന സ്ട്രീറ്റ് ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് എസ് ഡി പി ഐ മാവിനക്കട്ട ബ്രാഞ്ച് ആരോപിച്ചു. ഒരുപാട് മദ്രസ വിദ്യാര്‍ത്ഥികളും ട്രെയിന്‍ യാത്രക്കാരും സഞ്ചരിക്കുന്ന കുമ്പള പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കുമ്പള ടൗണ്‍, മാവിനക്കട്ട, സുനാമി കോളനി റോഡ് എന്നിവിടങ്ങളില്‍ ദിവസങ്ങളായി സ്ട്രീറ്റ് ലൈറ്റുകള്‍ കേടായി കിടക്കുകയാണ്.
കുമ്പള ടൗണ്‍ മാവിനക്കട്ട, സുനാമി കോളനി റോഡ് എന്നിവിടങ്ങളിലെ സ്ട്രീറ്റ് ലൈറ്റ് മാറ്റി സ്ഥാപിക്കണം എന്ന് വാര്‍ഡ് മെമ്പറോട് ആവശ്യപ്പെട്ടിട്ടും മാറ്റി സ്ഥാപിക്കാത്തത് ബിജെപി ശക്തി മേഖല അല്ലാത്തതിലുള്ള വിരോധമാണെന്നും, ബിജെപി ഭരിക്കുന്ന വാര്‍ഡ് ആയത് കൊണ്ട് മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്ത് കമ്മിറ്റി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കാന്‍ ഉത്സാഹം കാണിക്കുന്നില്ല എന്നും എസ് ഡി പി ഐ മാവിനക്കട്ട ബ്രാഞ്ച് ആരോപിച്ചു. യോഗത്തില്‍ ബ്രാഞ്ച് പ്രസിഡന്റ് ഹകീം, സെക്രട്ടറി ഉനൈസ്, സിറാജ് എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kumbala, Kasaragod, Kerala, News, SDPI, Protest, Street light, Politics, SDPI on street light damage