city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം രോഗം അറിയാതെ ചികിത്സിച്ചാല്‍ രോഗി മരിക്കും: പി അബ്ദുല്‍ ഹമീദ്

കസര്‍കോട്: (www.kasargodvartha.com 29/07/2018) സിപിഎമ്മില്‍ നുഴഞ്ഞു കയറിയ എസ്ഡിപിഐക്കാരെ കണ്ടെത്താനുള്ള തീവ്രയജ്ഞത്താലാണ് കേരളത്തിലെ സിപിഎം നേതൃത്വം. എന്നാല്‍ സിപിഎമ്മിന്റെ വലതുപക്ഷ വ്യതിയാനത്തിലും കോര്‍പറേറ്റ് പ്രീണനത്തിലും മനംമടുത്ത ആര്‍ജവമുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടിയുടെ ഇരുമ്പുവേലി ചാടാന്‍ തയ്യാറായി നില്‍ക്കുന്നതിനേയാണ് നേതൃത്വം എസ്ഡിപിഐ നുഴഞ്ഞുകയറ്റം എന്ന് വിശേഷിപിക്കുന്നത്. രോഗമറിയാതെ ചികിത്സിച്ചാല്‍ രോഗി മരിച്ചുപോകുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നേതൃത്വത്തെ ഓര്‍മിപ്പിച്ചു.

സിപിഎം പ്രഛന്ന ഹിന്ദുത്വത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അവര്‍ മാര്‍ക്‌സിസം പറയുന്നതിന്ന് പകരം വര്‍ഗീയതയെ ഉല്‍പാദിപ്പിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. എര്‍ണാകുളം മഹാരാജാസില്‍ വിദ്യാര്‍ത്ഥി സംഘട്ടനത്തിനിടയില്‍ അഭിമന്യു എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട ദൗര്‍ഭാഗ്യകരമായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലപ്പെട്ടവന്റെയും പ്രതിചേര്‍ക്കപ്പെട്ടവന്റേയും ജാതിയും മതവും സമുദായവും ചര്‍ച്ചാവിഷയമാക്കുന്നത് ഇതിന്റെ ഭാഗമാണ്. സിപിഎം മറക്കുന്നതും മറക്കാന്‍ പ്രേരിപ്പിക്കുന്നതുമായ കാര്യങ്ങള്‍ സമൂഹത്തെ ഒര്‍മിപ്പിക്കുന്നതാണ് എസ്ഡിപിഐ ചെയ്യുന്ന അപരാധമെന്നും അബ്ദുല്‍ ഹമീദ് പറഞ്ഞു. എസ്ഡിപിഐ ജില്ലാ നേതൃസംഗമം കാസര്‍കോട് വ്യാപര ഭവന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഎം രോഗം അറിയാതെ ചികിത്സിച്ചാല്‍ രോഗി മരിക്കും: പി അബ്ദുല്‍ ഹമീദ്

പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി ഷരീഫ് പടന്ന സ്വാഗതം പറഞ്ഞു. ഡോ. കെ എച്ച് അഷ്‌റഫ്, സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍, സംസ്ഥാന സമിതി അംഗങ്ങളായ കൃഷ്ണക്കുട്ടി, ജലീല്‍ നിലാമ്പ്ര, കൃഷ്ണന്‍ എരഞ്ഞിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. നേതൃസംഗമത്തിന്റെ സമാപന സെഷനില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, എന്‍ യു അബ്ദുല്‍ സലാം, ഡോ. സി ടി സുലൈമാന്‍, ഇഖ്ബാല്‍ ഹൊസങ്കടി, ഖാദര്‍ അറഫ സംസാരിച്ചു.

സിപിഎം രോഗം അറിയാതെ ചികിത്സിച്ചാല്‍ രോഗി മരിക്കും: പി അബ്ദുല്‍ ഹമീദ്

സിപിഎം രോഗം അറിയാതെ ചികിത്സിച്ചാല്‍ രോഗി മരിക്കും: പി അബ്ദുല്‍ ഹമീദ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, Top-Headlines, news, SDPI, CPM, Politics, SDPI leaders meet at Kasargod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia