city-gold-ad-for-blogger

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസവും മതേതരത്വവും മാറ്റാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്

SDPI State President C.P.A. Latheef Warns Against Attempts to Remove Socialism and Secularism from Indian Constitution's Preamble
Photo: Special Arrangement

● എസ്ഡിപിഐ ഒരു പതിറ്റാണ്ട് മുൻപ് പറഞ്ഞ കാര്യങ്ങൾ ഇന്ന് അംഗീകരിക്കപ്പെടുന്നു.
● ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ എസ്ഡിപിഐ പ്രതിജ്ഞാബദ്ധമാണ്.
● കേന്ദ്ര ഭരണകൂടം എസ്ഡിപിഐയെ പ്രതിസന്ധിയിലാക്കാൻ ശ്രമിക്കുന്നതായി ആരോപിച്ചു.
● ജനങ്ങളെ സംഘടിപ്പിച്ച് ഈ നീക്കങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്ന് ലത്തീഫ് വ്യക്തമാക്കി.

 

കാസർകോട്: (KasargodVartha) ഇന്ത്യയുടെ മഹത്തായ ഭരണഘടന ഉറപ്പുനൽകുന്ന പൗരാവകാശങ്ങൾക്കെതിരെ ആർ.എസ്.എസ്. മുമ്പ് സ്വീകരിച്ച നിലപാടുകൾ പിന്നീട് നിയമങ്ങളായി മാറിയ ഒരു രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് പറഞ്ഞു. ഭരണഘടനയുടെ ആമുഖത്തിലുള്ള സോഷ്യലിസവും മതേതരത്വവും മാറ്റണമെന്ന് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ പ്രധാനികൾ പരസ്യമായി ആവശ്യപ്പെടുന്നതിനെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 

സംഘപരിവാർ വാദങ്ങളെ നിസ്സാരവൽക്കരിക്കുന്നവർ ന്യൂനപക്ഷങ്ങൾ നേരിടുന്ന വംശഹത്യയെ കാണാതെ പോവുകയാണെന്ന് സി.പി.എ. ലത്തീഫ് ചൂണ്ടിക്കാട്ടി. എസ്.ഡി.പി.ഐ. ഒന്നര പതിറ്റാണ്ട് മുമ്പ് പറഞ്ഞ കാര്യങ്ങൾ അന്ന് നിസ്സാരമായി കണ്ടവർ പോലും ഇന്ന് അത് അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളും സംരക്ഷിക്കുന്നതിനും നീതിനിഷേധത്തിനെതിരെയും മതനിരപേക്ഷത നിലനിർത്തുന്നതിനും പ്രവർത്തിക്കുന്ന എസ്.ഡി.പി.ഐ.യെ പ്രതിസന്ധിയിലാക്കാനാണ് കേന്ദ്ര ഭരണകൂടം നിരന്തരം ശ്രമിക്കുന്നത്. എന്നാൽ, ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ട് ഈ നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
SDPI State President C.P.A. Latheef Warns Against Attempts to Remove Socialism and Secularism from Indian Constitution's Preamble

എസ്.ഡി.പി.ഐ. കാസർകോട് ജില്ലാ നേതൃസംഗമം പുതിയ ബസ്റ്റാൻ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു സി.പി.എ. ലത്തീഫ്. സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. റഫീഖ്, സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം എന്നിവർ പരിപാടിയിൽ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് സി.എ. സവാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ സ്വാഗതവും ജില്ലാ സെക്രട്ടറി മുനീർ എ.എച്ച്. നന്ദിയും പറഞ്ഞു.
  

Article Summary: SDPI warns against attempts to remove socialism and secularism from the Indian Constitution.


#SDPI #IndianConstitution #Secularism #Socialism #MinorityRights #KeralaPolitics

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia