Criticism | ദേശീയപാതയില്‍ സര്‍വീസ് റോഡിന് ഇടയിലെ മതില്‍ നിര്‍മാണം ഒഴിവാക്കണമെന്ന് എസ് ഡി പി ഐ
● എസ് ഡി പി ഐ ജില്ലാ പ്രസിഡന്റായി സി എ സവാദിനെ തിരഞ്ഞെടുത്തു
● ഖാദര്‍ അറഫ ജനറല്‍ സെക്രട്ടറി
കാസര്‍കോട്: (KasargodVartha) കാസര്‍കോട് മെഡിക്കല്‍ കോളജ് പൂര്‍ണ സജ്ജമാക്കണമെന്നും വ്യാപാരികളെ ബുദ്ധിമുട്ടിലാക്കുന്ന ദേശീയപാതയില്‍ സര്‍വീസ് റോഡിന്റെ ഇടയിലായി വരുന്ന മതില്‍ നിര്‍മ്മാണം ഒഴിവാക്കണമെന്നും എസ്ഡിപിഐ ജില്ലാ പ്രതിസഭ സമ്മേളനം ആവശ്യപ്പെട്ടു. റെയില്‍വേ യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ കാസര്‍കോട് വരെ നീട്ടണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യം ഉന്നയിച്ചു.
എസ് ഡി പി ഐ ജില്ലാ പ്രസിഡന്റായി സി എ സവാദിനെയും ജനറല്‍ സെക്രട്ടറിയായി ഖാദര്‍ അറഫയെയും യോഗം തിരഞ്ഞെടുത്തു. കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഹാളില്‍ നടന്ന എന്ന എസ്ഡിപിഐ ജില്ലാ പ്രതിസഭയില്‍ വെച്ചാണ് 2024- 27 കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. സംസ്ഥാന പ്രസിഡണ്ട് സിപിഐ ലത്തീഫ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. 2021-24 വാര്‍ഷിക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി എ എച്ച് മുനീറും രാഷ്ട്രീയ സെക്രട്ടറി ഖാദര്‍ അറഫയും അവതരിപ്പിച്ചു.
പുതിയ ജില്ലാ ഭാരവാഹികളുടെ പ്രഖ്യാപനം സംസ്ഥാന സെക്രട്ടറി പി ജമീല വയനാട് പ്രഖ്യാപിച്ചു. സംസ്ഥാന ട്രഷറര്‍ റഷീദ് ഉമരി, സെക്രട്ടറി മഞ്ചുഷ മാവിലാടം, സംസ്ഥാന സമിതി അംഗം നാസര്‍ ടി വയനാട് എന്നിവര്‍ സംസാരിച്ചു. സഫ്രറ ഷംസു, ആസിഫ് ടിഐ, സവാദ് സിഎ എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു.
മറ്റ് ഭാരവാഹികള്‍: സി എ ഇഖ്ബാല്‍ ഹൊസങ്കടി, പി ലിയാഖത്തിലി (വൈസ് പ്രസിഡണ്ടുമാര്‍), യു ശരീഫ് പടന്ന (ജനറല്‍ സെക്രട്ടറി, ഓര്‍ഗനൈസിംഗ്), അന്‍സാര്‍ പി, സിദ്ദീഖ് പെര്‍ള, മുനീര്‍ എഎച്ച് (സെക്രട്ടറിമാര്‍), ആസിഫ് ടി ഐ (ട്രഷറര്‍), മുഹമ്മദ് പാക്യാര, ഖമറുല്‍ ഹസീന, സഫ്ര ഷംസു, റൈഹാനത്ത് അബ്ദുല്ല, മൂസ ഇ കെ (അംഗങ്ങള്‍).
#SDPI #Kasargod #Kerala #MedicalCollege #NationalHighway #ServiceRoad #Trains