Accusation | രാജ്യസഭയിൽ പാസായ വഖഫ് ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധവും മനുഷ്യവിരുദ്ധവുമാണെന്ന് എസ്ഡിപിഐ

● എസ്ഡിപിഐ വഖഫ് ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.
● രാജ്യസഭയിൽ പാസായ ബിൽ ഭരണഘടനാ വിരുദ്ധവും സംഘ്പരിവാർ ഗൂഢാലോചനയുമാണെന്ന് എസ്ഡിപിഐ ആരോപിച്ചു.
● കാസർകോട് ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ പ്രതിഷേധം നടന്നു.
● എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി.എ. സവാദ് ഉദ്ഘാടനം ചെയ്തു.
കാസർകോട്: (KasargodVartha) രാജ്യസഭയിൽ പാസായ വഖഫ് ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധവും മനുഷ്യവിരുദ്ധവുമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി.എ. സവാദ് പറഞ്ഞു. സംഘ്പരിവാർ ചുട്ടെടുത്ത ഈ ബിൽ മുസ്‌ലിം സമൂഹത്തെ ലക്ഷ്യമാക്കിയുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യവ്യാപകമായി ബിൽ കത്തിച്ച് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കാസർകോട് ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി ഖാദർ അറഫ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ്മാരായ ഇഖ്ബാൽ ഹൊസങ്കടി, പി ലിയാഖത്തലി എന്നിവർ അഭിവാദ്യം അർപ്പിച്ചു. ജില്ലാ ട്രഷറർ ആഷിഫ് ടി.ഐ. നന്ദിയും പറഞ്ഞു.
തുടർന്ന് നിരവധിപേർ പങ്കെടുത്ത ചടങ്ങിൽ ബിൽ കത്തിച്ച് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
The SDPI district president, C.A. Sawad, has condemned the Waqf Amendment Bill passed by the Rajya Sabha, labeling it as unconstitutional and anti-humanitarian. He accused the Sangh Parivar of orchestrating this bill as a conspiracy against the Muslim community.
#WaqfAmendmentBill #SDPI #Protest #ConstitutionalCrisis #MuslimCommunity