city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോൺഗ്രസ് - ബിജെപി സംഘർഷം നിലനിൽക്കുന്ന മരക്കാപ്പ് കടപ്പുറത്ത് കോൺഗ്രസ് പ്രവർത്തകന്റെ സ്കൂടർ കത്തിച്ച നിലയിൽ

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.03.2022) കോൺഗ്രസ് -ബിജെപി സംഘർഷം നിലനിൽക്കുന്ന മരക്കാപ്പ് കടപ്പുറത്ത് കോൺഗ്രസ് പ്രവർത്തകന്റെ സ്‌കൂടർ കത്തിച്ച നിലയിൽ. മീൻ തൊഴിലാളിയായ ബി സുനിൽ കുമാറിന്റെ കെഎൽ 60 ബി 7095 നമ്പർ വാഹനമാണ് ചൊവ്വാഴ്ച പുലർചെ മൂന്നുമണിയോടെ തീവെച്ച് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. മരക്കാപ്പ് കടപ്പുറം വായനശാലക്ക് സമീപം താമസിക്കുന്ന സുനിൽകുമാർ സ്കൂടർ വായനശാലക്ക് മുന്നിലാണ് നിർത്തിയിടാറുള്ളത്. പുലർചെ മൂന്ന് മണിയോടെയാണ് സ്കൂടർ പൂർണമായും കത്തിനശിച്ചത്. തീവെപ്പിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.
                    
കോൺഗ്രസ് - ബിജെപി സംഘർഷം നിലനിൽക്കുന്ന മരക്കാപ്പ് കടപ്പുറത്ത് കോൺഗ്രസ് പ്രവർത്തകന്റെ സ്കൂടർ കത്തിച്ച നിലയിൽ

രണ്ടുദിവസം മുമ്പ് ഇവിടെ സുനിൽകുമാറിന്റെ ജ്യേഷ്ഠനും മത്സ്യതൊഴിലാളി കോൺഗ്രസ് പ്രവർത്തകനുമായ സുധീന്ദ്രനെ (52) രാഷ്ട്രീയ വൈരാഗ്യത്തെ തുടർന്ന് ബിജെപി പ്രവർത്തകനായ എംകെ ശശി അക്രമിച്ചതായി പരാതിയുണ്ടായിരുന്നു. പരിക്കേറ്റ സുധീന്ദ്രനെ കോൺഗ്രസ് പ്രവർത്തകനായ ശരത് മരക്കാപ്പ് കടപ്പുറമാണ് ജില്ലാശുപത്രിയിൽ കൊണ്ടുപോയത്. ആശുപത്രിയിൽ സുധീന്ദ്രനെ ഡോക്ടർ ചികിത്സിക്കുന്നതിനിടയിൽ ആശുപത്രിയിൽ അതിക്രമിച്ച് കയറിയ ശശി, ശരതിനെയും അടിച്ചുപരിക്കേൽപ്പിച്ചതായി പരാതിയുണ്ട്.

ഈ സംഭവത്തെ ചൊല്ലി മരക്കാപ്പ് കടപ്പുറത്ത് കോൺഗ്രസ് - ബിജെപി പ്രവർത്തകർ തമ്മിൽ തർക്കം തുടരുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് സുനിൽകുമാറിന്റെ സ്കൂടറിന് തീവെച്ചതെന്നാണ് സംശയിക്കുന്നത്. സംഘർഷം നിലനിൽക്കുന്ന പ്രദേശത്ത് പൊലീസ് പികറ്റ് പോസ്റ്റ് ഏർപെടുത്തിയിട്ടുണ്ട്.

Keywords: News, Kerala, Kasaragod, Top-Headlines, Kanhangad, Scooter, Congress, BJP, Issue, Fire, Vehicle, Politics, District-Hospital, Police, Congress activist, Scooter of the Congress activist set on fire.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia