city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Scholarships | എംഎസ്എഫ് മെസ്റ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ് വിതരണം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com) എംഎസ്എഫ് കാസര്‍കോട് ജില്ലാ കമിറ്റിയും ബഹ്റൈന്‍ കെഎംസിസി ജില്ലാ കമിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ച മെസ്റ്റ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപും മെമെന്റോയും ഉപഹാരവും വിതരണം ചെയ്തു. ജനുവരി 14 നാണ് മെസ്റ്റ് എക്‌സാം സംഘടിപ്പിച്ചത്. ജില്ലയിലെ 40 സെന്ററുകളിലായി അയ്യായിരം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയിരുന്നു. പി എസ് സി പരീക്ഷയെകുറിച്ചു വിദ്യാര്‍ഥികളില്‍ അവബോധം ഉണ്ടാക്കാന്‍ കൂടി വേണ്ടിയാണ് മെസ്റ്റ് പരീക്ഷ സംഘടിപ്പിച്ചത്
    
Scholarships | എംഎസ്എഫ് മെസ്റ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ് വിതരണം ചെയ്തു

സ്‌കോളര്‍ഷിപുകള്‍ നിര്‍ത്തലാക്കുന്ന കേന്ദ്ര കേരള സര്‍കാരുകള്‍ക്ക് പാഠമാണ് മെസ്റ്റ് എക്‌സാമെന്ന് ടോപേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് പറഞ്ഞു
ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി ഇര്‍ശാദ് മൊഗ്രാല്‍ സ്വാഗതം പറഞ്ഞു. ബഹ്റൈന്‍ കെഎംസിസി ജില്ലാ പ്രസിഡന്റ് ഖലീല്‍ ആലംപാടി നന്ദി പറഞ്ഞു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ സ്‌കോളര്‍ഷിപും ഉപഹാരവും വിതരണം ചെയ്തു. ഡോ. ശരീഫ് പൊവ്വല്‍ ക്ലാസെടുത്തു. ലത്വീഫ് ഉപ്പള മുഖ്യാതിഥിയായി.

മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, പി എം മുനീര്‍ ഹാജി, മൂസാബി ചെര്‍ക്കള, അശ്‌റഫ് എടനീര്‍, ആബിദ് ആറങ്ങാടി, എ എം കടവത്ത്, അഡ്വ. വിഎം മുനീര്‍, സലിം തളങ്കര, കല്ലട്ര അബ്ദുല്‍ ഖാദര്‍, കെ ബി മുഹമ്മദ് കുഞ്ഞി, അസീസ് കളത്തൂര്‍, ടി അന്തുമാന്‍, അബ്ബാസ് ബീഗം, ബശീര്‍ തൊട്ടാന്‍, എം എ നജീബ്, ഉസാം പള്ളങ്കോട്, അഡ്വ ജുനൈദ്, ശഹീദാ റാശിദ്, പി മുസ്തഫ, ജാബിര്‍ തങ്കയം, അസര്‍ മണിയനോടി, ഫൈസല്‍ ബെദിര, അബ്ദുല്ല പുത്തൂര്‍, ആശിഫ് ബാങ്കോട്, അബ്ദുര്‍ റഹ്മാന്‍ കാഞ്ഞങ്ങാട്, അബ്ബാസ് ചെമ്മനാട്, ഹനീഫ് വിദ്യാനഗര്‍, പി.കെ ഹാരിസ്, സഹദ് അംഗഡിമൊഗര്‍, റംശീദ് തോയമ്മല്‍, നവാസ് കുഞ്ചാര്‍, സയ്യിദ് ത്വാഹ, സലാം ബെളിഞ്ചം, മുസ്ത്വഫ കാഞ്ഞങ്ങാട്, സവാദ് അംഗഡിമൊഗര്‍, ജംശീദ് ചിത്താരി, റഹില്‍ മൗക്കോട്, തന്‍വീര്‍ മീനാപ്പീസ്, അല്‍ത്വാഫ് പൊവ്വല്‍, ശാനിഫ് നെല്ലിക്കട്ട, അന്‍സാഫ് കുന്നില്‍, ജംശീര്‍ മൊഗ്രാല്‍, സര്‍ഫ്രാസ് ബന്തിയോട്, ഫസല്‍ ബേവിഞ്ച, ശഹാന കുണിയ, അബ്ദുര്‍ റഹ്മാന്‍ തൊട്ടി,ശിഹാബ് പുണ്ടൂര്‍, ബാസിത് തായല്‍, ഹാശിം മഞ്ഞംപാറ, യാസീന്‍ മീനാപ്പീസ്, ശനിദ് പടന്ന സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, MSF, Examination, Scholarship, Politics, Political-News, Muslim-league, Scholarships distributed to who scored high marks in MSF MEST examination.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia