Controversy | അഡ്വ സി കെ ശ്രീധരന്‍ ചതിയനെന്ന് ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍
Dec 17, 2022, 15:25 IST
കാസര്‍കോട്: (www.kasargodvartha.com) ഒരുമാസം കേസ് പഠിച്ച ശേഷം അഡ്വ സി കെ ശ്രീധരന്‍ പ്രതിഭാഗത്ത് ചേര്‍ന്നത് ചതിയനായതുകൊണ്ടാണെന്ന് പെരിയ ഇരട്ടക്കൊലക്കേസിലെ ഇരയായ ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍. കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി കെ ശ്രീധരനെതിരെ ബാര്‍ കൗണ്‍സിലിന് പരാതി നല്‍കുമെന്നും നിയമപോരാട്ടം നടത്തുമെന്നും സത്യനാരായണന്‍ വ്യക്തമാക്കി. സി കെ ശ്രീധരന്‍ കൂടെ നിന്ന് ചതിച്ചതില്‍ സങ്കടമുണ്ടെന്നും പണത്തിന് വേണ്ടി എന്തും ചെയ്യുന്ന വക്കീലാണെന്ന് പലരും പറഞ്ഞത് ഇപ്പോള്‍ സത്യമാണെന്ന് തെളിഞ്ഞതായും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ വീട്ടില്‍ വന്ന് പലതവണ ആശ്വസിപ്പിക്കുകയും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്ത അദ്ദേഹത്തെ പോലെയുള്ള ഒരു നേതാവില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ലെന്നും ഇതില്‍ സങ്കടമുണ്ടെന്നും സത്യനാരായണന്‍ സങ്കടത്തോടെ പറയുന്നു. പ്രസ്ഥാനത്തിനൊപ്പം നിന്ന് കോണ്‍ഗ്രസിനെ ചതിച്ച ആളാണ് സി കെ ശ്രീധരന്‍. എവിടെയെങ്കിലും അദ്ദേഹം പ്രസ്ഥാനത്തിന്റെ ആള്‍ക്കാര്‍ക്കുവേണ്ടി സഹായം ചെയ്തതായി അറിയില്ല.
ഒരുമാസം കേസിന്റെ എല്ലാ രേഖകളും വീട്ടില്‍ കൊണ്ടുപോയി പഠിച്ച ശേഷം വാദം തുടങ്ങുന്നതിന് രണ്ട് മാസം മുമ്പ് സി പി എമില്‍ ചേര്‍ന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. സി കെ ശ്രീധരന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രമായി മുഖ്യമന്ത്രി കണ്ണൂരിലേക്ക് വിമാനത്തില്‍ വന്ന് കാഞ്ഞങ്ങാട്ടേക്ക് വന്നത് തന്നെ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു.
പ്രതികള്‍ക്കൊപ്പം നിന്ന് വാദിച്ചാല്‍ മാത്രമേ കോടികള്‍ കിട്ടുമെന്ന് മനസിലാക്കിയാണ് വാദി ഭാഗത്തിനൊപ്പം നിന്ന് കേസ് പഠിച്ചശേഷം പ്രതി ഭാഗത്ത് ചേരാന്‍ സി കെ ശ്രീധരന്‍ തയാറായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അറിപ്പെടുന്ന വക്കില്‍ കൂടെയുണ്ടെന്നത് ഞങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടാക്കിയിരുന്നു.
തങ്ങളുടെ മക്കളെ കൊന്നവരെ രക്ഷിക്കാന്‍ സി കെ ശ്രീധരന്‍ പോയതില്‍ വലിയ ഗൂഢാലോചനയാണ് ഉണ്ടായതെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഈ നടപടി സഹിക്കാന്‍ കഴിയുന്നില്ല. അദ്ദേഹം സി പി എമില്‍ ചേര്‍ന്നതില്‍ യാതൊരു പ്രശ്നവുമില്ല, എന്നാല്‍ കേസിന്റെ സാഹചര്യങ്ങളെല്ലാം മനസിലാക്കി കൊലയാളികള്‍ക്കുവേണ്ടി വാദിക്കാന്‍ പോയതിലാണ് സങ്കടമുള്ളത്.
പ്രതികള്‍ക്ക് വസ്ത്രം കത്തിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഗള്‍ഫിലേക്ക് പോകാനും ഏതോ വക്കില്‍ ഉപദേശം നല്‍കിയതായി അറിഞ്ഞിരുന്നു. ഇതെല്ലാം ഇപ്പോള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു. വാദി ഭാഗത്തിനൊപ്പം നിന്ന് കേസ് പഠിച്ചശേഷം പ്രതി ഭാഗത്ത് ചേരുന്നത് അദ്ദേഹത്തിന്റെ പ്രൊഫഷനല്‍ എതിക്സിന് ചേര്‍ന്ന നടപടി അല്ലെന്നും സത്യനാരായണന്‍ പറഞ്ഞു. മകള്‍ അമൃതയും കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണനും സത്യനാരായണനൊപ്പം ഉണ്ടായിരുന്നു.
Keywords: Latest-News, Kerala, Kasaragod, Top-Headlines, Controversy, Political-News, Politics, Congress, CPM, Murder-Case, Court, CBI, Press Meet, Video, Sarath Lal's father Sathyanarayan called Adv CK Sreedharan a 'cheat'. < !- START disable copy paste -->