Political Tensions | ‘സംഘ്പരിവാർ അജണ്ട’: എസ്ഡിപിഐയുടെ ആശങ്ക, പോലീസിനെതിരെ രൂക്ഷ വിമർശനം
● സംസ്ഥാനത്ത് വർധിച്ചുവരുന്ന മതഭ്രാന്ത്, സാമുദായിക വിദ്വേഷം എന്നിവക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.
● ജാഥ ചൗക്കി, പെരിയടുക്ക, ചെട്ടുംകുഴി എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ആദ്യ ദിവസത്തെ പര്യടനം ഉളിയത്തടുക്കയിൽ സമാപിച്ചു.
കാസർകോട്: (KasargodVartha) കേരളത്തിൽ സംഘ്പരിവാർ അജണ്ട ശക്തിപ്പെടുത്തുന്നതിനെതിരെ എസ്ഡിപിഐ ജാഥ.. സംസ്ഥാനത്ത് മതനിരപേക്ഷതയെ ഇല്ലാതാക്കുന്ന പിണറായി സർക്കാരിന്റെ പൊലീസ്-ആർഎസ്എസ് കൂട്ട് കെട്ടിനെതിരെ മൗനമാകുന്നത് അപകടകരമാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര പറഞ്ഞു.
ഭരണതലങ്ങളിൽ കേരളത്തിൽ ഒരിടത്തും കാണാത്ത ആർഎസ്എസ് മിക്ക മേഖലകളിലും ഇടപെടലുകൾ നടത്തുന്നത് ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. അധോലോകത്തെ നാണിപ്പിക്കുമാറാണ് ഉന്നത പൊലീസിലെ ചിലയാളുകളുടെ കുറ്റകൃത്യങ്ങൾ എന്നത് സാക്ഷരകേരളത്തിന് അപമാനമാണെന്നും പാക്യാര കുറ്റപ്പെടുത്തി.
എസ്ഡിപിഐ കാസർകോട് മണ്ഡലം പ്രസിഡന്റ് സക്കറിയ കുന്നിൽ നയിക്കുന്ന ജന ജാഗ്രതാ ക്യാമ്പയിന്റെ ഭാഗമായ മണ്ഡലം തല വാഹന ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് വർധിച്ചുവരുന്ന മതഭ്രാന്ത്, സാമുദായിക വിദ്വേഷം എന്നിവക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ ലക്ഷ്യം.
ജാഥ ചൗക്കി, പെരിയടുക്ക, ചെട്ടുംകുഴി എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ആദ്യ ദിവസത്തെ പര്യടനം ഉളിയത്തടുക്കയിൽ സമാപിച്ചു. മണ്ഡലം സെക്രട്ടറി കബീർ ബ്ലാർകോഡ് സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് ബഷീർ ബി.ടി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് പാക്യാര ജാഥ ക്യാപ്റ്റൻ സക്കറിയ കുന്നിലിന് പതാക കൈമാറി. മണ്ഡലം ജോയിന്റ് സെക്രട്ടറി ഷാഫി ബാരിക്കാട് നന്ദിയും പറഞ്ഞു.
#SDPI #SanghParivar #KeralaPolitics #CommunityAwareness #SocialJustice #PublicMobilization