city-gold-ad-for-blogger

കൃഷ്ണകുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സന്ദീപ് വാര്യർ; വെണ്ണക്കരയിലും കൊടുങ്ങല്ലൂരുമടക്കം സമാന പരാതികളെന്ന് വെളിപ്പെടുത്തൽ

Sandeep Warrier Raises Serious Allegations Against BJP Leader C Krishnakumar
KasargodVartha Photo

● 'അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തി.'
● പ്രധാനമന്ത്രിയുടെ ഓഫീസ് അന്വേഷണത്തിന് ഉത്തരവിട്ടു.
● പെൺകുട്ടിക്ക് ചികിത്സാ സഹായം നൽകിയത് സുരേഷ് ഗോപി.
● പോലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യം.

കാസർകോട്: (KasargodVartha) ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റും കോർ കമ്മിറ്റി അംഗവുമായ സി. കൃഷ്ണകുമാറിനെതിരെ കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. പാലക്കാട് മാത്രമല്ല, വെണ്ണക്കരയിലും കൊടുങ്ങല്ലൂരുമടക്കം കൃഷ്ണകുമാറിനെതിരെ സമാനമായ പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പരാതി ഉന്നയിച്ച അതിജീവിതയുടെ വ്യക്തിഗത വിവരങ്ങൾ മാധ്യമങ്ങളിൽ വെളിപ്പെടുത്തിയതിലൂടെ കൃഷ്ണകുമാർ നിയമലംഘനം നടത്തിയതായി കാസർകോട് ഡിസിസി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സന്ദീപ് വാര്യർ ആരോപിച്ചു. ഇനിയും ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ തടയാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിജീവിതയുടെ കുടുംബത്തിന്റെ സ്വത്ത് കൈവശപ്പെടുത്താൻ കൃഷ്ണകുമാറിന്റെ കുടുംബം ശ്രമിച്ചതായും, പെൺകുട്ടിക്ക് സ്വന്തം അച്ഛനെ കാണാനുള്ള അവകാശം പോലും നിഷേധിച്ചതായും സന്ദീപ് വാര്യർ ആരോപിച്ചു. ഈ സംഭവത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസ് കൃഷ്ണകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശോഭ സുരേന്ദ്രൻ, എം.ടി. രമേശ്, ആർഎസ്എസ് നേതാവ് ഗോപാലൻകുട്ടി മാസ്റ്റർ എന്നിവരോടും പെൺകുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ടെന്ന് സന്ദീപ് വാര്യർ അറിയിച്ചു.

പെൺകുട്ടിക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം ചികിത്സാ സഹായം നൽകിയത് നടൻ സുരേഷ് ഗോപിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. "ഇതൊരു പുറത്തുനിന്നുള്ള പരാതിയല്ല, കുടുംബത്തിനുള്ളിൽ നിന്ന് തന്നെയാണ് പരാതി ഉയർന്നിരിക്കുന്നത്. കൃഷ്ണകുമാറിനെതിരെ നടപടിയെടുക്കാത്തപക്ഷം രാജീവ് ചന്ദ്രശേഖരന്റെയും മറ്റു ഭാരവാഹികളുടെയും മുഖം വികൃതമാകും" എന്നും സന്ദീപ് വാര്യർ മുന്നറിയിപ്പ് നൽകി.

ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കൃഷ്ണകുമാർ പ്രതികരിച്ച സാഹചര്യത്തിൽ, പിണറായി വിജയന്റെ പോലീസ് കേസെടുത്ത് അന്വേഷിക്കുകയാണ് വേണ്ടതെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.

സന്ദീപ് വാര്യരുടെ ആരോപണങ്ങളെക്കുറിച്ച് നിങ്ങൾ എന്ത് കരുതുന്നു? അഭിപ്രായം പങ്കുവെയ്ക്കൂ.

Article Summary: Sandeep Warrier alleges BJP leader C Krishnakumar misused influence.

#KeralaPolitics #BJP #Congress #SandeepWarrier #CKrishnakumar #Palakkad

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia